നിങ്ങള്‍ ചെയ്തതിനെ കുറിച്ചോര്‍ത്ത് നിങ്ങള്‍ പശ്ചാത്തപിക്കും, ഞാന്‍ തകര്‍ന്നിരിക്കുകയാണ്, ഉപദ്രവിക്കരുത്; സന ഖാന്‍
ഗ്ലാമര്‍ ലോകത്ത് നിന്ന് വിടപറഞ്ഞ് ആത്മീയ വഴി തിരഞ്ഞെടുത്ത് കുടുംബജീവിതവുമായി മുന്നോട്ടുപോകുകയാണ് സന ഖാന്‍. ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ മുഫ്തി അനസ് സയ്യിദിനെയാണ് സന വിവാഹം കഴിച്ചത്.
അതേസമയം, തനിക്കെതിരെയുള്ള ഗോസിപ്പുകള്‍ക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് സനഖാന്‍. തന്റെ കഴിഞ്ഞകാല ജീവിതത്തെക്കുറിച്ച് വീഡിയോകള്‍ തയ്യാറാക്കി മാനസികമായി തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്. ഒരാള്‍ എന്റെ ഭൂതകാലത്തെക്കുറിച്ചുള്ള വീഡിയോ പ്രചരിപ്പിച്ചുക്കൊണ്ടിരിക്കുന്നുവെന്നും ഇത് പാപമാണെന്നും സന ഇന്‍സ്റ്റാഗ്രാമില്‍ കുറിക്കുന്നു.
ഞാന്‍ അയാളുടെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. കാരണം അയാള്‍ എന്നോട് ചെയ്തത് പോലെ ഞാന്‍ തിരിച്ചും ചെയ്യുന്നത് ശരിയല്ല. എന്നാല്‍, അയാള്‍ എന്നോട് ചെയ്യുന്നത് ക്രൂരതയാണ്. മറ്റുള്ളവരെ പിന്തുണയ്ക്കുവാനും അവരോട് നല്ലതുപോലെ പെരുമാറാനും സാധിച്ചില്ലെങ്കില്‍ നിശബ്ദമായി ഇരിക്കുക.
ഒരു വ്യക്തിയുടെ ഭൂതകാലം ചികഞ്ഞെടുത്ത് കുറ്റബോധം ഉളവാക്കുന്ന വിധത്തിലുള്ള കമന്റുകള്‍ പോസ്റ്റ് ചെയ്തു അയാളെ നിരാശയിലേക്ക് തള്ളിവിടുന്നത് ശരിയായ കാര്യമല്ല. ചില സമയങ്ങളില്‍ നിങ്ങള്‍ ചെയ്തതിനെ കുറിച്ചോര്‍ത്ത് നിങ്ങള്‍ പശ്ചാത്തപിക്കും. പക്ഷേ എന്നെപ്പോലുള്ള ചിലരുണ്ട്, ചില സമയങ്ങളില്‍ ഭാവിയിലേക്ക് മടങ്ങിപ്പോയി ചില കാര്യങ്ങള്‍ തിരുത്തിയിരുന്നെങ്കില്‍ എന്ന് ചിന്തിക്കുന്നവര്‍. ദയവായി നല്ലവരായിരിക്കുക, കാലത്തിനനുസരിച്ച് ആളുകളെ മാറാന്‍ അനുവദിക്കുക.
എന്നെക്കുറിച്ചുള്ള മോശം വീഡിയോകള്‍ ഉണ്ടാക്കി നെഗറ്റിവ് കമന്റ്‌സ് നല്‍കി വ്യാപകമായി പ്രചരിപ്പിക്കുന്നവര്‍ ഉണ്ട്. ഞാന്‍ അതെല്ലാം ക്ഷമിച്ചു. ഒരാള്‍ എന്റെ ഭൂതകാലത്തെക്കുറിച്ചുള്ള വീഡിയോ പ്രചരിപ്പിച്ചുക്കൊണ്ടിരിക്കുന്നു. ഇത് പാപമാണ്. ഞാന്‍ ആകെ തകര്‍ന്നിരിക്കുകയാണ്.
സന തന്റെ പഴയകാല ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ നിന്ന് പിന്‍വലിച്ചിരുന്നു. പ്രാര്‍ത്ഥനകളുടേയും ഭര്‍ത്താവിനും ഒന്നിച്ചുള്ള ചിത്രങ്ങളാണ് സനയുടെ ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോഴുള്ളത്. കഴിഞ്ഞ ഒക്ടോബറിലാണ് സന ഖാന്‍ സിനിമാ ലോകം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്. നവംബര്‍ ഇരുപതിന് സനയും അനസ് സയ്യിദും വിവാഹിതരാകുകയായിരുന്നു.
https://www.instagram.com/p/CKj_kLXgbXQ/?utm_source=ig_web_copy_link