EntertainmentKeralaNews
പഴശ്ശിരാജയില്‍ കനിഹയുടെ വേഷം ചെയ്യേണ്ടിയിരുന്നത് സംയുക്ത വര്‍മ; അത് അന്ന് നിരസിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച പറഞ്ഞ് നടി
കൊച്ചി:2009ല്‍ പുറത്തുവന്ന ഹരിഹരന്‍-മമ്മൂട്ടി ചിത്രം പഴശ്ശിരാജയില്‍ കനിഹ അവതരിപ്പിച്ച നായിക വേഷം ചെയ്യാന്‍ ആദ്യം സമീപിച്ചത് സംയുക്ത വര്‍മയെയായിരുന്നു പക്ഷെ ആ റോള്‍ അന്ന് സംയുക്ത നിരസിച്ചു.
ആ റോള്‍ ഉപേക്ഷിക്കാനുള്ള കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് താരമിപ്പോള്‍. ഏറെ നാളുകള്‍ക്ക് ശേഷം ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് സംയുക്ത ഇക്കാര്യം വ്യക്തമാക്കിയത്.
‘അന്ന് മകന്‍ വളരെ ചെറുതായിരുന്നു, ആ സമയത്ത് ഞാന്‍ എന്റെ മദര്‍ഹുഡ് ആസ്വദിക്കുകയായിരുന്നു. അന്നങ്ങനെ അഭിനയിക്കാന്‍ ഒന്നും തോന്നിയില്ല അതുകൊണ്ടാണ് ആ റോള്‍ ചെയ്യാതെ ഇരുന്നത്’; സംയുക്ത പറയുന്നു.
സിനിമയില്‍ സജീവമല്ലെങ്കില്‍ പോലും യോഗാ പഠനവും അഭ്യസിപ്പിക്കലുമൊക്കെയായി ഇപ്പോഴും സജീവമാണ് താരം. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാവാറുമുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News