EntertainmentRECENT POSTS
സാമന്ത അമ്മയാകാന്‍ ഒരുങ്ങുന്നു? സിനിമയില്‍ നിന്ന് തല്‍കാലിക വിട
നാഗചൈതന്യയുമായുള്ള വിവാഹ ശേഷവും സിനിമയില്‍ വളരെ തിരക്കുള്ള തെന്നിന്ത്യന്‍ താരമാണ് സാമന്ത അക്കിനേനി. ആരാധകര്‍ക്ക് ഏറെ ഇഷ്ടമുള്ള താര ദമ്പതികളാണ് നാഗചൈതന്യയും സാമന്തയും. വിവാഹ ശേഷം മജിലി എന്ന സിനിമയില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഇവരുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്.
സാമന്തയുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ പുതിയൊരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറികൊണ്ടിരിക്കുന്നത്. സാമന്ത സിനിമകളില്‍ നിന്നും ഇടവേളയെടുക്കാന്‍ ഒരുങ്ങുന്നുവെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ വരുന്നത്. നടി ഗര്‍ഭിണിയാണെന്നും സിനിമ വിടാന്‍ തീരുമാനിച്ചതായുമാണ് പുതിയ വാര്‍ത്ത.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News