ആത്മഹത്യ ചെയ്ത സാജന്റെ ഭാര്യയും ഡ്രൈവറും തമ്മില്‍ അവിഹിതം, അസമയത്ത് ബീന ഡ്രൈവര്‍ മന്‍സൂറിനെ വിളിച്ചത് 2400 തവണ; സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണവുമായി സൈബര്‍ സഖാക്കള്‍
കോട്ടയം: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണങ്ങളുമായി സൈബര്‍ സാഖാക്കള്‍. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ സാജന്റെ ഭാര്യയേയും ഡ്രൈവറേയും ബന്ധപ്പെടുത്തിയാണ് കഥകള്‍ പ്രചരിപ്പിക്കുന്നത്. സാജന്റെ ഭാര്യ ബീനയ്ക്കും ഡ്രൈവര്‍ മന്‍സൂറിനും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
ഉണ്ണി ഗോപാല്‍ കൃഷ്ണയെന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം
പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ: പ്രതിസ്ഥാനത്ത് സാജന്റെ ഭാര്യ ബീനയും ഡ്രൈവര്‍ മന്‍സൂറും; അറസ്റ്റ് ഉടന്‍ ഉണ്ടാകും
കഴിഞ്ഞ ഏതാനും നാളുകളായി കേരളം വളരേയേറെ ചര്‍ച്ച ചെയ്ത വിഷയമായിരുന്നു കണ്ണൂര്‍ ആന്തൂരില്‍ പ്രവാസി വ്യവസായിരുന്ന സാജന്റെ ആത്മഹത്യ. ഇടത് വിരുദ്ധ മാധ്യമങ്ങളും നിക്ഷപക്ഷരും പാര്‍ട്ടിയെ ‘നന്നാക്കാന്‍’ തുനിഞ്ഞിറങ്ങിയവരും ഒക്കെ ഈ വാര്‍ത്ത ആഘോഷമാക്കി മാറ്റി.
ഏന്നാല്‍ എല്ലാവരെയും ഒരുപോലെ ഞ്ഞെട്ടിക്കുന്ന തരത്തിലുള്ള വാര്‍ത്തയാണ് ഇപ്പോള്‍ നിലവില്‍ കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘത്തില്‍ നിന്നും പുറത്ത് വരുന്നത്.
സാജന്റെ ആത്മഹത്യയ്ക്ക് കാരണം കണ്‍വെന്‍ഷന്‍ സെന്ററിന് ലൈസന്‍സ് ലഭിക്കാത്തത് അല്ലെന്നും മറിച്ച് കുടുംബത്തിനുള്ളിലെ ഉരുള്‍പ്പൊട്ടലുകളാണെന്നുമാണ് അന്വേഷക സംഘത്തിന് നിലവില്‍ ബോധ്യപ്പെട്ടിരിക്കുന്നത്.
ദീര്‍ഘ കാലം ഘാന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ബിസിനസ് നടത്തീയിരുന്ന സാജന്റെ ഡ്രൈവറായ യുവാവിന്റെ ഫോണിലേക്ക് സാജന്റെ ഭാര്യ ബീന നിരന്തരം വിളിച്ചതിന്റെ വിശദാംശങ്ങള്‍
വെച്ച് ഡ്രൈവറെ ചോദ്യം ചെയ്തപ്പോഴാണ് ആത്മഹത്യയ്ക്ക് കാരണം കുടുംബത്തിനകത്തെ പ്രശ്നങ്ങളാണെന്ന നിഗമനത്തിലേക്ക് അന്വേഷക സംഘം എത്തിയിരിക്കുന്നത്.
കേസന്വേഷണത്തില്‍ സാജന്റെ മകള്‍ നല്കിയ നിര്‍ണ്ണായക മൊഴിയാണ് അന്വേഷണത്തില്‍ വഴിത്തിരിവായി മാറിയത്.
ആത്മഹത്യ ചെയ്ത ദിവസം രാത്രി 11.30ന് അച്ഛന്‍ അമ്മയുടെ മുറിയിലേക്ക് പോയി എന്നാണ് കുട്ടി പൊലീസിന് നല്‍കിയ മൊഴി.
ആ സമയത്ത് സാജന്റെ ഭാര്യ ബീന ഡ്രൈവറുടെ ഫോണിലേക്ക് വിളിക്കുകയായിരുന്നു എന്ന് മൊബൈല്‍ ഫോണ്‍
വിശദാംശങ്ങള്‍ ശേഖരിച്ച പോലീസിന് മനസിലാക്കാന്‍ സാധിച്ചു.
അന്നേ ദിവസം ഏതാണ്ട് 27 തവണയാണ് തന്റെ ഡ്രൈവര്‍ മന്‍സൂറിന്റെ ഫോണിലേക്ക് സാജന്റെ ഭാര്യ ബീന വിളിച്ചിരിക്കുന്നത്.
ഈ വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് സാജന്റെ ഡ്രൈവറെ അന്വേഷക സംഘം പ്രത്യേകമായി ചോദ്യം ചെയ്തു.
സാജന്‍ നാട്ടില്‍ ഇല്ലാതിരുന്ന സമയത്തും കുടുംബത്തിലെ ഡ്രൈവര്‍ ആയിരുന്നു ഈ ചെറുപ്പക്കാരന്‍.
പാര്‍ത്ഥാ കണ്‍വെഷന്‍ സെന്ററിന് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത വിഷയത്തില്‍ സാജന്‍ ആകുലത പ്രകടിപ്പിച്ചിരുന്നില്ല.
എന്നാല്‍, ഡ്രൈവറുടെ ഫോണിലേക്ക് രാത്രി 10 മണിമുതല്‍ 1 മണിവരെ നീളുന്ന ഭാര്യയുടെ ഫോണ്‍ വിളിയുടെ വിശദാംശങ്ങള്‍ സാജന്‍ നേരത്തെ തന്നെ ശേഖരിച്ചിരുന്നതായി പറയപ്പെടുന്നു.
ഏതാണ്ട് രണ്ടായിരത്തിനാനൂറില്‍ അധികം ഫോണ്‍ കോളുകള്‍, അതും ഈ അസമയത്ത്, ഡ്രൈവര്‍ വിളിച്ചത് എന്തിനെന്ന സാജന്റെ ചോദ്യം ഭാര്യയെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. ഇതിന്റെ പേരില്‍ രണ്ടു പേരും തമ്മില്‍ വഴക്കും നടന്നിരുന്നു എന്നും അന്വേഷക സംഘം മനസിലാക്കിയിട്ടുണ്ട്.
സാജന്റെ പേരിലായിരുന്നു ഭാര്യ ഉപയോഗിച്ചിരുന്ന മൊബൈല്‍ സിം കാര്‍ഡ് കണക്ഷന്‍ എടുത്തിരുന്നത്.
ഡ്രൈവറുമായി ഭാര്യ അസമയത്ത് ഫോണില്‍ സംസാരിക്കുന്ന വിഷയം കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഉടമസ്ഥനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഭാര്യയുടെ അച്ഛന്‍ പുരുഷോത്തമനോടും മാനേജര്‍ സജീവനോടും സാജന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍, ഇവരാരും തന്നെ പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കി വിഷയത്തില്‍ ഇടപെടാന്‍ തയ്യാറാവാഞ്ഞത് സാജന് വലിയ മാനസിക വിഷമമുണ്ടാക്കി.
നേരത്തെ, ഡ്രൈവറായ യുവാവും സാജന്റെ ഭാര്യ ബീനയും നടത്തിയ ഒരു യാത്രക്കിടെ കാര്‍ നിയന്ത്രണം വിട്ട് അപകടത്തില്‍ പെട്ടതിന്റെ വിശദാംശങ്ങള്‍ ഡ്രൈവറോട് ആരാഞ്ഞപ്പോള്‍ ഞ്ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ ആണ് ഡ്രൈവര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ നടത്തിയിരിക്കുന്നത്.
അന്വേഷണ സംഘത്തിന് മുന്നില്‍ സാജന്റെ ഡ്രൈവര്‍ നടത്തിയ നിര്‍ണ്ണായക വെളിപ്പെടുത്തലുകളോടെ ആന്തൂര്‍ മുനിസിപ്പാലിറ്റിയേയും സിപിഐ എമ്മിനെയും കേസില്‍ പ്രതി സ്ഥാനത്ത് സ്ഥാപിക്കാന്‍ മാധ്യമ പ്രവര്‍ത്തകരും യു ഡി എഫും നടത്തിയ ഗൂഡാലോചന കൂടിയാണ് പുറത്തുവരുന്നത്.ഈ ദിശയിലേക്കാണ് അന്വേഷണം പോകുന്നത് എന്ന് മനസ്സിലാക്കിയാണ് ഏഷ്യാനെറ്റ് ജിമ്മിയെ വെച്ച് ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
പാര്‍ത്ഥാ കണ്‍വെന്‍ഷന്‍ സെന്ററിന് ലൈസന്‍സ് നല്‍കുന്ന കാര്യത്തില്‍ മുനിസിപ്പാലിറ്റി അധികൃതര്‍ക്ക് ഒരു തെറ്റും സംഭവിച്ചിട്ടില്ലെന്ന് മാത്രമല്ല, കാലവിളംബം ഉണ്ടായിട്ടില്ലെന്നും ഫയലുകള്‍ പരിശോധിച്ചപ്പോള്‍ അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്.
പുതിയ കണ്ടെത്തലുകളുടെ പാശ്ചാത്തലത്തില്‍ സാജന്റെ ഭാര്യ ബീന, ഡ്രൈവറായ യുവാവ് എന്നിവരെ അടക്കം പ്രതിചേര്‍ത്ത് ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കേസെടുക്കാന്‍ ഒരുങ്ങുകയാണ് പോലീസിപ്പോള്‍.
സാജന്റെ ആത്മഹത്യ, കണ്‍വെന്‍ഷന്‍ സെന്ററിന് ലൈസന്‍സ് ലഭിക്കാത്തത് കൊണ്ടാണെന്ന് വരുത്തി തീര്‍ക്കാന്‍ സാജന്റെ ഭാര്യ ബീന ചില വാര്‍ത്താ ചാനലുകളെ ഉപയോഗിച്ച് നടത്തിയ ശ്രമം പലരിലും അന്നേ സംശയം ഉണര്‍ത്തിയിരുന്നു.
നിക്ഷിപ്ത താല്‍പ്പര്യത്തോടെയുള്ള അവരുടെ ആരോപണങ്ങളെ രാഷ്ട്രീയമായ ലക്ഷ്യത്തോടെ ഏറ്റെടുത്ത മാധ്യമങ്ങളും യു ഡി എഫും അന്വേഷക സംഘത്തിന്റെ കണ്ടെത്തലുകള്‍ കേരളം ചര്‍ച്ച ചെയ്യുമ്പോള്‍ പറഞ്ഞതത്രയും വിഴുങ്ങേണ്ട ഗതികേടിലാണുള്ളത്
തനിക്ക് ഏറെ അടുപ്പമുണ്ടായിരുന്ന പാര്‍ടി സഹയാത്രികനായ സാജന്റെ ആത്മഹത്യ പി. ജയരാജനില്‍ സൃഷ്ടിക്കപ്പെട്ട തെറ്റിദ്ധാരണയാണ് ആന്തൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണും ജീവനക്കാര്‍ക്കും എതിരായ ജയരാജന്റെ തുടക്കത്തിലെ പ്രതികരണം. സാജന്റെ ഭാര്യ ബീനയുടെ വ്യാജ മൊഴിയും മാധ്യമങ്ങള്‍ അതേറ്റെടുത്ത് നടത്തിയ ആസൂത്രിത ഇജങ വിരുദ്ധ പ്രചരണവും സൃഷ്ടിച്ച പൊതുബോധത്തിന് ഒപ്പം മന്ത്രി അഇ മൊയ്തീന്‍ നിന്നത് ഇജങ വിരുദ്ധ പ്രചാരകര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി നല്‍കി..