Home-bannerKeralaNewsTrending

ശബരിമല ബില്‍ ലോക്‌സഭയില്‍ എന്‍ കെ പ്രേമചന്ദ്രന്‍ അവതിപ്പിച്ചു,ബില്ലിനെ എതിര്‍ത്ത് ബി.ജെ.പി

ന്യൂഡല്‍ഹി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട സ്വകാര്യ ബില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എം.പി ലോകസഭയില്‍ അവതരിപ്പിച്ചു. സുപ്രീംകോടതി വിധിക്ക് മുമ്പുള്ള സാഹചര്യം ശബരിമലയില്‍ തുടരണമെന്ന് പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു
സുപ്രീംകോടതി വിധി മറികടക്കുന്നതിനായാണ് ബില്‍ അവതരിപ്പിച്ചത്. ബില്ലില്‍ ചര്‍ച്ച വേണോ എന്ന കാര്യം നറുക്കെടുപ്പിലൂടെ തീരുമാനിക്കും.

ശബരിമലയില്‍ സ്ത്രീ പ്രവേശനം വിലക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് പ്രേമചന്ദ്രന്‍ ബില്‍ അവതരിപ്പിച്ചത്. ഏകകണ്ഠേയമായാണ് ബില്ല് അവതരിപ്പിച്ചത്. ശബരിമല സ്ത്രീപ്രവേശന വിഷയം കൂടാതെ മറ്റ് മൂന്ന് ബില്ലുകള്‍ കൂടി പ്രേമചന്ദ്രന്‍ അവതരിപ്പിച്ചു. തൊഴില്‍ ഉറപ്പ്, ഇഎസ്ഐ എന്നിവയുമായി ബന്ധപ്പെട്ടതാണ് മറ്റ് രണ്ട് ബില്ലുകള്‍.
അതേസമയം, ബില്ലിനെ ചേംബറിലുണ്ടായിരുന്ന മീനാക്ഷി ലേഖി എതിര്‍ത്തു. മാധ്യമങ്ങളില്‍ തലക്കെട്ടുണ്ടാക്കാനല്ലാതെ മറ്റൊന്നിനും ബില്ലുകൊണ്ടാകില്ലെന്നാണ് മീനാക്ഷി ലേഖി പറഞ്ഞു. ബില്ലിനെ ബിജെപിയും എതിര്‍ത്തു. ബില്ലിന് പരിമിതികളുണ്ടെന്നും ശബരിമല വിഷയത്തില്‍ നിയമനിര്‍മ്മാണം വേണമെന്നുമാണ് ബിജെപിയുടെ ആവശ്യം. അയ്യപ്പ ഭക്തരെ പ്രത്യേക വിഭാഗമായി കാണണമെന്നും ബിജെപി ആവശ്യപ്പെട്ടു. ബില്ലിന്‍മേല്‍ ചര്‍ച്ച വേണോ എന്ന കാര്യം വരും ദിവസം നടുക്കെടുത്ത് തീരുമാനിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button