ശബരിമലയിലേക്ക് ബി.ജെ.പി വനിതാ എം.എല്‍.എമാരെ വിമാനത്തിലയക്കണം:ഒ.വൈ.സി
ന്യൂഡല്‍ഹി:പാര്‍ലമെണ്ടില്‍ നടന്ന മുത്തലാഖ് ബില്ലിന്റെ ചൂടേറിയ ചര്‍ച്ചകള്‍ക്കിടെ ശബരിമല സ്ത്രീപ്രവേശനവും. മുത്തലാഖ് ബില്‍ ചര്‍ച്ചയ്ക്കിടെ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി പ്രധാനമന്ത്രിയ്ക്കും ബിജെപിക്കുമെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനമുന്നയിച്ചിരുന്നു. സ്ത്രീ ശാക്തീകരണത്തെക്കുറിച്ചാണ് പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും സംസാരിക്കുന്നതെങ്കില്‍ ശബരിമലയിലേക്ക് ബിജെപിയിലെ വനിത എംപിമാരെ പ്രത്യേക വിമാനത്തിലയക്കാന്‍ ധൈര്യം കാണിക്കണമെന്നും ഒവൈസി അഭിപ്രായപ്പെട്ടു.
ശബരിമലയിലും മുത്തലാഖിലും പ്രധാനമന്ത്രിക്ക് രണ്ട് നിലപാടാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ശബരിമലയിലെ യുവതി പ്രവേശനം സാധ്യമാക്കാന്‍ മോദി സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുമോയെന്നും ഒവൈസി ചോദിച്ചു. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന മുത്തലാഖ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ തിടുക്കപ്പെട്ട് ബില്‍ പാസാക്കുന്നതെന്തിനെന്നായിരുന്നു ഒവൈസിയുടെ പ്രധാനചോദ്യം.പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബില്‍ ലോക്‌സഭ പാസാക്കിയത്. ബില്ലില്‍ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കാനുള്ള വ്യവസ്ഥയ്ക്ക് എതിരെ കോണ്‍ഗ്രസ് വോട്ടു ചെയ്തു.