CrimeEntertainmentInternationalNews

യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തി; ബി ടി എസിന്റെ സംഗീത സംവിധായകൻ അറസ്റ്റിൽ

സോൾ: ബിടിഎസ്, ടി എക്‌സ് ടി എന്നീ കൊറിയൻ ബാൻഡുകൾക്കായി സംഗീത സംവിധാനം നിർവഹിച്ച ബോബി ജംഗ് അറസ്റ്റിൽ. യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തിയെന്ന കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഒരു വർഷത്തെ കഠിന തടവും അഞ്ച് വർഷത്തേയ്ക്ക് കുട്ടികളോ, സ്ത്രീകളോ ഭിന്നശേഷിക്കാരോ പങ്കാളികളായ സംഗീത ആൽബങ്ങളിൽ പ്രവർത്തിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു. ഇതോടൊപ്പം ലെെംഗികാതിക്രമം തടയുന്നത് സംബന്ധിച്ച 40 മണിക്കൂർ നീണ്ട ക്ലാസിൽ ബോബി പങ്കെടുക്കണമെന്നും കൊറിയൻ കോടതി വിധിച്ചു.

താൻ ആ സ്ത്രീയുടെ അറിവോടെയും സമ്മതത്തോടെയുമാണ് ഫോട്ടോ എടുത്തത് എന്ന ബോബിയുടെ വാദം കോടതി തള്ളിക്കളഞ്ഞു. 2020ൽ ഇയാളെ ഇതേ കുറ്റകൃത്യത്തിന് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ അന്ന് കുറ്റക്കാരനല്ലെന്നു തെളിച്ച് പുറത്തിറങ്ങി. എന്നാൽ ഇത്തവണ യുവതിയുടെ മാനസിക സംഘർഷം കോടതിയ്ക്ക് നേരിട്ട് ബോധ്യപ്പെട്ടതിനെത്തുടർന്നാണ് ശിക്ഷ വിധിച്ചതെന്ന് വിദേശമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ബി ടി എസിന്റെയും ടി എക്‌സ് ടിയുടെയും നിരവധി ഹിറ്റ് ഗാനങ്ങളിൽ ബോബി പ്രവർത്തിച്ചിട്ടുണ്ട്. ‘ഹോം’, ‘ഐ ആം ഫെെൻ’, ‘ഫിൽട്ടർ’, ‘134340’, ‘ഡ്രീം ഗ്ലോ’, ‘വേ ഹോം’ ,’20 സെന്റീമീറ്റർ’ തുടങ്ങിയവയാണ് ബോബി പ്രവർത്തിച്ച ഹിറ്റ് ഗാനങ്ങളിൽ ചിലത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker