Home-bannerKeralaNewsRECENT POSTS
ആറ് കൊലപാതകങ്ങളും താന്‍ തന്നെയാണ് ചെയ്തതെന്ന് ജോളി സമ്മതിച്ചെന്ന് റൂറല്‍ എസ്.പി കെ.ജി സൈമണ്‍
കോഴിക്കോട്: സംസ്ഥാനത്തെ ഞെട്ടിച്ച കൂടത്തായി കൂട്ടക്കൊലപാതകത്തില്‍ നിര്‍ണായക വിവരങ്ങള്‍ വ്യക്തമാക്കി അന്വേഷണ സംഘത്തലവന്‍ റൂറല്‍ എസ്പി കെ.ജി.സൈമണ്‍. ആറ് കൊലപാതകങ്ങളും താന്‍ തന്നെ ചെയ്തതാണെന്ന് ജോളി വെളിപ്പെടുത്തിയെന്ന് അദ്ദേഹം വ്യക്തമാക്കി. അന്വേഷണം ശരിയായ ദിശയിലാണെന്നും അദ്ദേഹം പറഞ്ഞു.
കേസിലെ ജോളിയുള്‍പ്പെടെയുള്ള മൂന്ന് പ്രതികള്‍ക്കെതിരെയും ശക്തമായ തെളിവുകളുണ്ടെന്നും ഷാജുവിനേക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക ലക്ഷ്യമായിരുന്നു കൊലകള്‍ക്ക് മുഖ്യ കാരണമായതെന്നും ആര്‍ഭാട ജീവിതം നയിക്കുന്നതിന് വേണ്ടിയാണ് ജോളി പണം ചെലവിട്ടതെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News