കൊച്ചി: ഇന്ത്യയില്‍ റോയല്‍ എന്‍ഫീല്‍ഡ് 500 സിസി ബൈക്കുകളുടെ വില്‍പന നിര്‍ത്തുന്നതായി റിപ്പോര്‍ട്ട്. ബുള്ളറ്റ് 500, ക്ലാസിക് 500, തണ്ടര്‍ബേര്‍ഡ് 500 എന്നീ ബൈക്കുകളുടെ വില്‍പനയാണ് റോയല്‍ എന്‍ഫീല്‍ഡ് അവസാനിപ്പിക്കുന്നത്. ഇന്ത്യയില്‍ ഏറെ വില്‍പ്പനയുള്ള മോഡലാണ് 500 സിസി ബൈക്ക് വിഭാഗത്തിലേത്. 2013ല്‍ 12,216 500 സിസി ബൈക്കുകള്‍ മാത്രം വിറ്റപ്പോള്‍ 2019ല്‍ ഇത് 36,093 ബൈക്കുകളായി ഉയര്‍ന്നിരുന്നു.
അതേസമയം, നിലവില്‍ ഇന്ത്യന്‍ വിപണിയിലുള്ള 350 സിസി ബൈക്കുകളില്‍ റോയല്‍ എന്‍ഫീല്‍ഡ് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബിഎസ് 6 നിലവാരത്തിലേക്ക് ബൈക്കുകള്‍ ഉയര്‍ത്താനുള്ള അമിത ചെലവ് കൂടി പരിഗണിച്ചാണ് കമ്പനിയുടെ തീരുമാനമെന്നാണ് സൂചന.