KeralaNews

കൊവിഡ് സ്ഥിരീകരിച്ച ചെങ്ങന്നൂര്‍ സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു

ആലപ്പുഴ: ആലപ്പുഴയില്‍ ഇന്നലെ കൊവിഡ് രോഗം സ്ഥിരീകരിച്ച ചെങ്ങന്നൂര്‍ സ്വദേശിയുടെ റൂട്ട് മാപ്പ് പറുത്തുവിട്ടു. 32 കാരന്റെ റൂട്ട് മാപ്പാണ് ജില്ലാ ഭരണകൂടം പുറത്തുവിട്ടത്.

<p>നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം 23നാണ് ഇയാള്‍ ആലപ്പുഴയില്‍ തിരിച്ചെത്തിയത്. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കോട്ടയത്തുള്ള ബന്ധുവീട്ടിലേയ്ക്ക് പോയി. അവിടെ നിന്ന് മുളക്കുഴയിലുള്ള സ്വന്തം വീട്ടിലേക്കും. അന്ന് മുതല്‍ തന്നെ ഇയാള്‍ നിരീക്ഷണത്തിലായിരുന്നുവെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഇയാളുടെ കുടുംബാംഗങ്ങളും നിരീക്ഷണത്തിലാണ്.</p>

<p>നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത അഞ്ച് ആലപ്പുഴ സ്വദേശികളുടെ ഫലം കൂടി വരാനുണ്ട്. ജില്ലയില്‍ നിലവില്‍ 7979പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 26 പേര്‍ മാത്രമാണ് ആശുപത്രിയില്‍ കഴിയുന്നത്. നേരത്തെ രോഗം സ്ഥിരീകരിച്ച ഹരിപ്പാട് സ്വദേശിയുടെ നില തൃപ്തികരമാണ്.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker