തെറ്റ് ചെയ്തത് ജോസഫും കൂട്ടരും; തിരുത്തി തിരിച്ചു വന്നാല്‍ സ്വീകരിക്കുമെന്ന് റോഷി അഗസ്റ്റിന്‍
തെടുപുഴ: പി.ജെ ജോസഫും കൂട്ടരുമാണ് തെറ്റ് ചെയ്തതെന്നും തെറ്റു തിരുത്തി തിരിച്ചു വന്നാല്‍ ഇവരോട് ക്ഷമിക്കാന്‍ പാര്‍ട്ടി തയ്യാറാകുമെന്നും കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം. കേരള കോണ്‍ഗ്രസ് (എം) തങ്ങളുടേതാണെന്നും റോഷി അഗസ്റ്റിന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു.
ജോസ് കെ മാണിയും കൂട്ടരും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും ഇത് തിരുത്തി തിരിച്ചു വന്നാല്‍ ഇവരെ വീണ്ടും സ്വീകരിക്കാന്‍ തയ്യാറാണെന്നും കഴിഞ്ഞ ദിവസം പി.ജെ ജോസഫ് പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള മറുപടിയെന്നോണമാണ് ജോസ് കെ മാണി വിഭാഗത്തിന്റെ അഭിപ്രായ പ്രകടനം.
കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ ജോസ് കെ മാണിയാണ്. ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് കോടതി അസാധുവാക്കിയിട്ടില്ല. ചെയര്‍മാനായി ആക്റ്റ് ചെയ്യുന്നതിനാണ് വിലക്ക്. വ്യവസ്ഥാപിതമായാണ് ചെയര്‍മാനെ തെരഞ്ഞെടുത്തതെന്നും റോഷി അഗസ്റ്റിന്‍ അഭിപ്രായപ്പെട്ടു.