സംഖ്യാജ്യോതിഷ പ്രകാരം പേര് മാറ്റി റോമ; ഇപ്പോഴത്തെ പേര് ഇതാണ്
റോഷന്‍ ആന്‍ഡ്രൂസ് ചിത്രം നോട്ട്ബുക്കിലൂടെ മലയാള സിനിമയില്‍ എത്തി പ്രേഷക ഹൃദയം കീഴടക്കിയ നടിയാണ് റോമ. ചിത്രം വന്‍ വിജയകരമായിരുന്നു. തുടര്‍ന്ന് പതിനഞ്ചിലധികം സിനിമകളില്‍ അഭിനയിച്ച താരം കുറച്ചുകാലമായി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരിന്നു. ഇപ്പോള്‍ താരം ഒരു ഇടവേളക്ക് ശേഷം പ്രവീണ്‍ പൂക്കാടന്‍ സംവിധാനം ചെയ്യുന്ന വെള്ളേപ്പം എന്ന സിനിമയിലൂടെ തിരിച്ചെത്തുകയാണ്.
പക്ഷെ ഈ തിരിച്ചുവരവില്‍ മറ്റൊരു പുതുമ കൂടിയുണ്ട്. റോമയുടെ പേരില്‍ ഒരു ചെറിയ മാറ്റം. Rom-a എന്ന് എഴുതുമ്പോള്‍ അക്ഷരങ്ങള്‍ക്കൊപ്പം ഒരു h കൂടി ചേര്‍ത്തിരിക്കുകയാണ് താരം. അതുകൊണ്ട് Roma ഇനി മുതല്‍ Romah ആയി മാറും. സിനിമയില്‍ നിന്നു വിട്ടു നിന്ന മൂന്ന് വര്‍ഷം സംഖ്യാജ്യോതിഷപഠനത്തില്‍ ശ്രദ്ധിച്ചതാണ് ഈ തീരുമാനത്തിന് പിന്നിലെ കാരണം.
സംഖ്യാജോതിഷവും വാസ്തുവും ജോതിഷവുമൊക്കെയായിരുന്നു ഈ കാലയളവിലെ പഠനവിഷയങ്ങള്‍. ഓരോ അക്ഷരത്തിനും നമ്പറിനും വിലയുണ്ടെന്ന് അങ്ങനെയാണ് മനസ്സിലാക്കിയതെന്നും ഇതോടെയാണ് സ്വന്തം പേരിലും തിരുത്തു വരുത്തിയതെന്നും റോമ പറയുന്നു.