അനുഷ്‌കയെ അണ്‍ഫോളോ ചെയ്ത് രോഹിത് ശര്‍മ്മ; ഇന്ത്യന്‍ ടീമിലെ ഗ്രൂപ്പ് പോര് മറനീക്കി പുറത്ത് വരുന്നു
ഇന്ത്യന്‍ ടീമില്‍ താരങ്ങള്‍ തമ്മിലടിയാണെന്ന വാര്‍ത്തകള്‍ കുറച്ചുദിവസമായി പ്രചരിക്കുന്നുണ്ട്. അതിന് പിന്നാലെയാണ് പുതിയ വിവാദം ഉയര്‍ന്നിരിക്കുന്നത്. ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മയെ രോഹിത് ശര്‍മ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തതാണ് സംഭവം. കോഹ്‌ലിയെ നേരത്തെ തന്നെ രോഹിത് അണ്‍ഫോളോ ചെയ്തിരുന്നു. എങ്കിലും രോഹിത് ശര്‍മയെ കോലി ഇപ്പോഴും ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നുണ്ട്.
ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലിലെ തോല്‍വിക്കു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ താരങ്ങള്‍ തമ്മില്‍ അസ്വാരസ്യങ്ങള്‍ രൂപപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ ശരിവക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍. ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തമ്മില്‍ പിണക്കത്തിലാണെന്നും ഇരുവരുടെയും പേരില്‍ ടീമില്‍ രണ്ടു ഗ്രൂപ്പുകള്‍ രൂപപ്പെട്ടുവെന്നുമായിരുന്നു ലോകകപ്പിനു തൊട്ടുപിന്നാലെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.