കോട്ടയം നഗരമധ്യത്തില്‍ പട്ടാപ്പകല്‍ ജീവനക്കാര്‍ക്ക് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച ശേഷം കൊറിയര്‍ സ്ഥാപനത്തില്‍ നിന്ന് ഒരു ലക്ഷം രൂപ കവര്‍ന്നു; പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി വിവരം
കോട്ടയം: നഗരമധ്യത്തില്‍ പട്ടാപ്പകല്‍ കുരുമുളക് സ്‌പ്രേ ഉപയോഗിച്ച് കൊറിയര്‍ സര്‍വ്വീസ് സ്ഥാപനത്തില്‍ വന്‍ കവര്‍ച്ച. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ഓടെ തിരുനക്കര പോസ്റ്റ് ഓഫീസ് റോഡില്‍ ഐശ്വര്യ സ്റ്റുഡിയോയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന എക്‌സ്പ്രസ് ബീസ് കൊറിയര്‍ ഓഫീസിലാണ് മോഷണം നടന്നത്. ജീവനക്കാര്‍ക്ക് നേരെ കുരുമുളക് സ്‌പ്രേ ഉപയോഗിച്ച ശേഷം ഒരു ലക്ഷം രൂപ കവരുകയായിരിന്നു. ജീവനക്കാരായ നാട്ടകം വടക്കത്ത് വിഷ്ണു, കാഞ്ഞിരം അടിവാക്കല്‍ നികേഷ്, കോട്ടയം സ്വദേശി സനീഷ് ബാബു എന്നിവര്‍ക്കെ നേരെയാണ് ആക്രമണമുണ്ടായത്.
മോഷ്ടാവിനെ കുറിച്ച് സൂചന ലഭിച്ചതായാണ് വിവരം. ജീവനക്കാര്‍ക്ക് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച ശേഷം സ്ഥാനത്തില്‍ ഉണ്ടായിരുന്ന പണവുമായി മോഷ്ടാവ് പുറത്തേക്ക് ഓടുകയായിരിന്നു. ബഹളം കേട്ട് സമീപത്തെ സ്ഥാപനങ്ങളില്‍ നിന്ന് ആളുകള്‍ ഓടിയെത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരിന്നു. ജില്ലാ പോലീസ് മേധാവി പി.എസ് സാബു, ഡി.വൈ.എസ്.പി ആര്‍ ശ്രീകുമാര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. വെസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.