കൊല്ലം: പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നവര്‍ക്ക് 50,000 രൂപ വരെ പിഴ വിധിക്കാന്‍ സ്‌കൂള്‍തല സുരക്ഷാ സമിതിക്ക് അധികാരമുണ്ടെന്ന് ഡിജിപി ഋഷിരാജ് സിങ്. ബാഗില്‍ മുളക് സ്പ്രേയുമായി നടക്കുന്ന ഡല്‍ഹിയിലെ രീതി ഇവിടെയും വേണ്ടി വരുന്നുവെന്നും എല്ലാ സ്‌കൂളുകളിലും സുരക്ഷാ സമിതികള്‍ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊട്ടാരക്കാര ഗവണ്‍മെന്റ് മോഡല്‍ എച്ച് എസ് എസില്‍ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം നടത്തുന്ന ലഹരിവിരുദ്ധ ബോധവത്കരണം ‘ആയുഷ് 2019’ന്റെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് മൊബൈല്‍ ഫോണും ഇരുചക്ര വാഹനങ്ങളും സമ്മാനിക്കുന്ന പ്രവണത രക്ഷിതാക്കള്‍ ഒഴിവാക്കണം. ദിവസവും 10 മിനിട്ട് എങ്കിലും കുട്ടികളോട് രക്ഷിതാക്കള്‍ സംസാരിക്കണം. ഒപ്പം കൗമാരക്കാരില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നത് തടയാന്‍ അധ്യാപകരും രക്ഷകര്‍ത്താക്കളും ജാഗ്രത കാണിക്കണമെന്നും ഋഷിരാജ് സിങ് പറഞ്ഞു.