CricketNationalNewsSports

ഉദിച്ചുയർന്ന് ഇനിയും നന്നായി തിളങ്ങുക; പാക്ക് ക്യാപ്ടൻ ബാബറിന് മറുപടി നൽകി കൊഹ്‌ലി

ന്യൂഡൽഹി:പാകിസ്ഥാൻ ക്യാപ്ടൻ ബാബറിന് ഇന്ത്യൻ താരം വിരാട് കൊഹ്‌ലിയുടെ മറുപടി. മോശം ഫോമിൽ തുടരുന്ന കൊഹ്ലിക്ക് പിന്തുണ അറിയിച്ച് നേരത്തെ ബാബ‌ർ ട്വീറ്റ് ചെയ്തിരുന്നു. ഇതിനുള്ള മറുപടിയായി ‘നന്ദി, ഉദിച്ചുയർന്ന് ഇനിയും നന്നായി തിളങ്ങാൻ കഴിയട്ടെ എന്നായിരുന്നു കൊഹ്ലിയുടെ ട്വീറ്റ്. നേരത്തെ ബാബറിന്റെ ആശംസയ്ക്ക് കൊഹ്‌ലി മറുപടി നൽകാത്തത് ഏറെ വിമർശനങ്ങൾ ഉയർത്തിയിരുന്നു.

ബാബറിന്റെ ട്വീറ്റിനോട് കൊഹ്‌ലി പ്രതികരിച്ചിരുന്നെങ്കിൽ വളരെ മനോഹരമായിരുന്നു എന്ന് മുപൻ പാകിസ്ഥാൻ ക്യാപ്ടൻ ഷാഹിദ് അഫ്രീദി പറഞ്ഞിരുന്നു. ക്രിക്കറ്റ് അടക്കമുള്ള കായിക ഇനങ്ങൾ രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്തുമെന്നും കൊഹ്‌ലിക്ക് ആശംസകളറിയിച്ചതിലൂടെ ബാബർ വളരെ വലിയൊരു സന്ദേശമാണ് നൽകിയതെന്നും അഫ്രീദി വ്യക്തമാക്കിയിരുന്നു.

ഇതും കടന്നുപോകും, കരുത്തോടെ തുടരുക – എന്നായിരുന്നു വിരാടിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ച് ട്വിറ്ററിൽ ബാബർ അസം കുറിച്ചത്. . താൻ വിരാടിന്റെ ആരാധകനാണെന്നു മുമ്പ് വെളിപ്പെടുത്തിയിട്ടുള്ള താരമാണ് ബാബർ.

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന് മുന്നോടിയായി കൊഹ്‌‌ലിയെ കുറിച്ചുള്ള ട്വീറ്റിനെ സംബന്ധിച്ച് ചോദിച്ച പത്രപ്രവർത്തകരോട് ഒരു കളിക്കാരൻ എന്ന നിലയിൽ ഫോം നഷ്ടപ്പെടുന്ന സാഹചര്യങ്ങളിൽ കൂടി കടന്നുപോകേണ്ടി വരുമെന്നും താനും അത് അനുഭവിച്ചിട്ടുള്ളതാണെന്നും ബാബർ പറഞ്ഞു. കൊഹ്‌‌ലിയുടെ ഇപ്പോഴത്തെ മാനസികാവസ്ഥ തനിക്ക് മനസിലാകുമെന്നും ഈ സാഹചര്യത്തിൽ ചെയ്യേണ്ടത് മാനസികമായ പിന്തുണ നൽകുകയാണെന്നും ബാബർ വ്യക്തമാക്കി. അതിനുവേണ്ടിയുള്ള തന്റെ ചെറിയൊരു ശ്രമം മാത്രമായിരുന്നു ഈ ട്വീറ്റെന്നും ബാബർ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker