EntertainmentRECENT POSTS
‘ഇടയ്ക്ക് ഒരു പഴങ്കഞ്ഞിയൊക്കെ ആകാം’ മണ്‍ചട്ടിയില്‍ നിന്ന് പഴങ്കഞ്ഞി കുടിക്കുന്ന റിമിയുടെ ചിത്രം വൈറലാകുന്നു
പാട്ട് മാത്രമല്ല അഭിനയവും വഴങ്ങുമെന്ന് തെളിയിച്ച് മലയാളികളുടെ പ്രിയതാരമായി മാറിയ വ്യക്തിയാണ് റിമി ടോമി. തന്റെ വിശേഷങ്ങള്‍ റിമി ആരാധകരുമായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ തനിനാടന്‍ ഭക്ഷണം കഴിക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് റിമി. ഹോട്ടലില്‍ നിന്നുള്ള ഫോട്ടോയാണ് റിമി ടോമി പങ്കുവച്ചിരിക്കുന്നത്. മണ്‍ചട്ടിയില്‍ കൈകൊണ്ട് പഴങ്കഞ്ഞി കോരി കുടിക്കുന്ന ചിത്രമാണ് റിമി പോസ്റ്റ് ചെയ്തത്.
ഇടയ്ക്ക് ഒരു പഴങ്കഞ്ഞിയൊക്കെ ആകാം എന്നാണ് റിമി ടോമി ഫോട്ടോയ്ക്ക് അടിക്കുറിപ്പ് എഴുതിയിരിക്കുന്നത്. മംഗലാപുരത്തെ കാന്താരി എന്ന ഹോട്ടലില്‍ നിന്നുള്ളതാണ് ഫോട്ടോ. നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റും ലൈക്കുമായി രംഗത്ത് എത്തിയിരിക്കുന്നത്.
https://www.instagram.com/p/B3JmciPFiw8/?utm_source=ig_web_copy_link
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News