EntertainmentRECENT POSTS
മുക്തക്കൊപ്പം കിടിലന്‍ ഡാന്‍സുമായി റിമി ടോമി
ഓണാഘോഷങ്ങളുടെ ഭാഗമായി സമൂഹമാധ്യമങ്ങളില്‍ നിരവധി പ്രമുഖരാണ് തങ്ങളുടെ വീഡിയോകള്‍ പോസ്റ്റ് ചെയ്തത്. അങ്ങനെ പ്രചരിച്ചുകൊണ്ടിരിക്കുന്ന വീഡിയോകളില്‍ ശ്രദ്ധനേടുകയാണ് റിമി ടോമിയുടെ നൃത്തം. നടിയും റിമിയുടെ സഹോദരന്റെ ഭാര്യയുമായ മുക്തയും കൂടിയുള്ള ഒരു ഡാന്‍സ് ആണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
ഓണത്തിന് കുടുംബാംഗങ്ങളുടെ മുന്നില്‍ അവതരിപ്പിച്ച ഈ നൃത്തത്തിന്റെ വീഡിയോ മുക്ത തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. നാലു വര്‍ഷത്തിനു ശേഷം ഒന്നു കളിച്ചു നോക്കിയതാ…. ഒരുപാട് സന്തോഷം നിറഞ്ഞ ഓണം എന്ന അടിക്കുറിപ്പോടെയായിരുന്നു മുക്ത ഈ വീഡിയോ ഷെയര്‍ ചെയ്തത്. വീഡിയോ കാണാം:
https://www.instagram.com/p/B2RfwFrgTOm/?utm_source=ig_web_copy_link
i
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News