KeralaNewsRECENT POSTSTop Stories
പ്രതി താന്‍ മാത്രം, അനുജനേയും കൂട്ടുകാരേയും വെറുതെ വിടണം; യുവാവിനെ കൊന്ന് കുഴിച്ചിട്ട സംഭവത്തില്‍ കുറ്റം ഏറ്റുപറഞ്ഞ് റിസോര്‍ട്ട് മാനേജര്‍
ഇടുക്കി: ശാന്തന്‍പാറയില്‍ യുവാവിനെ കൊന്ന് റിസോര്‍ട്ടിന് സമീപം കുഴിച്ചിട്ട സംഭവത്തില്‍ താന്‍ മാത്രമാണ് പ്രതിയെന്നും അനുജനെയും കൂട്ടുകാരെയും വെറുതെ വിടണമെന്നും ആവശ്യപ്പെട്ട് റിസോര്‍ട്ട് മാനേജര്‍ വസീമിന്റെ വീഡിയോ സന്ദേശം. കുറ്റം ഏറ്റുപറഞ്ഞുകൊണ്ട് വസീം സഹോദരന് അയച്ച വീഡിയോ പോലീസിന് കൈമാറി.
ഇടുക്കി ശാന്തമ്പാറ സ്വദേശി റിജോഷാണ് മരിച്ചത്. ഒരാഴ്ച മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം പുത്തടി മഷ്‌റൂം ഹട്ട് റിസോര്‍ട്ടിന്റെ പരിസരത്തു നിന്നാണ് പോലീസ് കണ്ടെടുത്തത്. യുവാവിനെ കാണാതായതിന് പിന്നാലെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകത്തിന്റെ ചുരുളുകള്‍ അഴിഞ്ഞത്. സംഭവശേഷം വസീം ഒളിവില്‍ പോയിരുന്നു. റിജോഷിന്റെ ഭാര്യ ലിജിയേയും കാണാനില്ല. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News