ന്യൂഡല്‍ഹി: ഇടപാടുകാര്‍ക്ക് റിസര്‍വ് ബാങ്കിന്റെ പുതുവത്സര സമ്മാനം. 2020 ജനുവരി മുതല്‍ നാഷണല്‍ ഇലക്ട്രോണിക് ഫണ്ട്സ് ട്രാന്‍സ്ഫര്‍ (എന്‍ഇഎഫ്ടി) സേവനങ്ങള്‍ തികച്ചും സൗജന്യം. ഡിജിറ്റല്‍ സര്‍വീസ് സേവനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഡിസംബര്‍ 16 നാണ് ഇതുസംബന്ധിച്ച വിജ്ഞാപനം ഇറക്കിയത്. മുമ്പ് ബാങ്ക് പ്രവൃത്തി ദിനങ്ങളില്‍ രാവിലെ എട്ടുമുതല്‍ വൈകീട്ട് 6.30 വരെയായിരുന്നു ഇത്തരത്തില്‍ പണമിടപാട് നടത്താന്‍ കഴിയുകയുണ്ടായിരുന്നുള്ളു. എന്നാല്‍, ബാങ്ക് അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ എന്‍.ഇ.എഫ്.ടി സേവനങ്ങള്‍ 24 മണിക്കൂറും നടത്തുന്നതിന് അടുത്തിടെ സൗകര്യമൊരുക്കിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News