NationalNews

മാസ ശമ്പളം 2.25 ലക്ഷം,റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ നിയമനം വരുന്നു

ന്യൂഡൽഹി: ബാങ്കിംഗ്, ഫിനാൻഷ്യൽ മാർക്കറ്റ് പ്രവർത്തനമേഖലകളില്‍ 15 വർഷത്തെ പ്രവൃത്തിപരിചയമുള്ളവരാണ് നിങ്ങളെങ്കിൽ, റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ തസ്തികയിലേക്ക് നിങ്ങൾക്കും അപേക്ഷിക്കാം.

നിലവിലെ ഡെപ്യൂട്ടി ഗവർണർമാരിലൊരാളായ എംകെ ജെയിനിന്റെ കാലാവധി ജൂണിൽ അവസാനിക്കാനിരിക്കെയാണ്, പുതിയ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറെ നിയമിക്കാനുള്ള ധനമന്ത്രാലയത്തിന്ററെ നടപടികൾ.

ആർബിഐ യുടെ ചരിത്രത്തിലാദ്യമായി സ്വാകാര്യമേഖലയിൽ നിന്നുള്ള ഉദ്യോഗാർത്ഥികളെയും ഇത്തവണ പരിഗണിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഐഡിബിഐ മാനേജിങ് ഡയറ്ക്ടറും, ഇന്ത്യൻ ബാങ്കിന്റെ മുൻ എംഡിയുമായിരുന്ന എംകെ ജെയിൻ 2018 ലാണ് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഗവർണറായി നിയമിതനായത്. മൂന്ന് വർഷത്തേക്കായിരുന്നു നിയമനമെങ്കിലും 2021 ൽ രണ്ട് വർഷത്തേക്ക് കൂടി നിയമനം നീട്ടുകയായിരുന്നു.റിസർവ്വ് ബാങ്കിന് നാല് ഡെപ്യൂട്ടി ഗവർണർമാരാണുള്ളത്.  നാല് ഡെപ്യൂട്ടി ഗവർണർമാരിൽ ഒരാൾ പൊതുമേഖലാ ബാങ്കിംഗ് വ്യവസായത്തിൽ നിന്നുള്ളവരായിരിക്കും. സ്വകാര്യമേഖലയിൽ നിന്ന് ഒരാളെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചാൽ, അത് റിസർവ് ബാങ്കിന്റെ ചരിത്രത്തിൽ തന്നെ ആദ്യസംഭവമായിരിക്കും.

അപേക്ഷകർ ബാങ്കിംഗ്, ഫിനാൻഷ്യൽ മാർക്കറ്റ് പ്രവർത്തനമേഖലകളിൽ, അല്ലെങ്കിൽ സാമ്പത്തിക മേഖലയിലെ ഉന്നതപദവികൾ അലങ്കരിച്ചിരുന്ന വ്യക്തിയായിരിക്കണം. ഒരു മുഴുവൻ സമയ ഡയറക്ടറോ അല്ലെങ്കിൽ ബോർഡ് അംഗമോ, ആയിരിന്നിരിക്കുകയും, സാമ്പത്തിക വിഷയങ്ങൾ സംബന്ധിച്ച്  വ്യക്തമായ ധാരണയും, ആശയവിനിമയ വൈദഗ്ദ്ധ്യം ഉണ്ടായിരിക്കണമെന്നും അപേക്ഷകർക്കുള്ള മാനദണ്ഡങ്ങളിൽ പറയുന്നു.

2023  ഏപ്രിൽ 10 ആണ് ഡെപ്യൂട്ടി ഗവർണർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.  അപേക്ഷകർക്ക് 2023 ജൂൺ 22-ന് 60 വയസ്സ് കവിയാൻ പാടില്ലെന്നും അറിയിപ്പിൽ പറയുന്നു.പ്രതിമാസം 2.25 ലക്ഷം രൂപയാണ് ആർബിഐ ഡെപ്യൂട്ടി ഗവർണറുടെ ശമ്പളം. മൂന്ന് വർഷത്തേക്കാണ് നിയമനം .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker