സത്യത്തില്‍ എനിക്ക് ലിപ് ലോക്ക് ചെയ്യാന്‍ അറിയില്ലായിരുന്നു; ചാപ്പ കുരിശിലെ ലിപ് ലോക്കിനെ കുറിച്ച് രമ്യാ നമ്പീശന്‍
ആനചന്തം എന്ന ജയറാം ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് രമ്യാ നമ്പീശന്‍. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുമായ ധാരാളം വേഷങ്ങള്‍ ചെയ്തു. 2011 ല്‍ സമീര്‍ താഹിറിന്റെ സംവിധായനത്തില്‍ പുറത്തിറങ്ങിയ ചാപ്പാ കുരിശിലെ ലിപ് ലോക്ക് സീനിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. തന്റെ ലൈഫിലെ തന്നെ ആദ്യ ലിപ് ലോക്ക് ആയിരുന്നു അതെന്നാണ് രമ്യ തുറന്ന് പറഞ്ഞിരിക്കുന്നത്. അത് തനിക്ക് ചെയ്യാനറിയില്ലായിരുന്നെന്നും അതിനാല്‍ ചില സിനിമകള്‍ കണ്ടു മനസിലാക്കിയെന്നും രമ്യ പറയുന്നു.
രമ്യയുടെ വാക്കുകള്‍ ഇങനെ
‘സത്യത്തില്‍ ലിപ് ലോക്ക് എന്നത് എനിക്ക് ചെയ്യാനറിയില്ലായിരുന്നു. അതിനു മുമ്പ് ഞാന്‍ ലിപ് ലോക്ക് ചെയ്തിട്ടില്ല. ചാപ്പാ കുരിശിലേതായിരുന്നു എന്റെ ആദ്യ ലിപ് ലോക്ക്. ഇത് പറഞ്ഞാല്‍ ആരു വിശ്വസിക്കില്ല. സമീറിത് ചെയ്യാമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു ഇത് എനിക്ക് അറിയില്ല എന്ന്. അതിനാല്‍ ഞാന്‍ ചില സിനിമകള്‍ എടുത്ത് കണ്ടു. കമീന എന്ന സിനിമയില്‍ ഹോട്ട് ലിപ് ലോക്ക് സീനുകള്‍ ഉണ്ടായിരുന്നു.’ റെഡ് എഫ്എം റെഡ് കാര്‍പ്പറ്റില്‍ രമ്യ പറഞ്ഞു.
സിനിമ തന്നെ സംബന്ധിച്ച് ഒരു ജോലിയാണെന്നും അതിന്റെ ഭാഗമായി ഇതിനെ കാണാനാണ് ഇഷ്ടമെന്നും രമ്യ പറഞ്ഞു. ഈ രംഗം ചെയ്യുമ്പോള്‍ ഒരു ആക്ടറായിട്ട് മാത്രമല്ല സമൂഹം നമ്മെ കാണുക ഒരു വ്യക്തിയായിട്ട് കൂടിയാണ്. ഇവള് ശരിയല്ല എന്ന ധാരണ അവര്‍ക്കുണ്ടാകും. എന്നാല്‍ ഇന്ന് അത് കുറച്ചെങ്കിലും മാറിയിട്ടുണ്ടെന്നും രമ്യ പറഞ്ഞു.