മലപ്പുറം: ആശുപത്രിയില്‍ കൊവിഡ് പരിശോധനയ്ക്കായി എത്തിച്ച പ്രതികള്‍ രക്ഷപ്പെട്ടു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ സ്രവ പരിശോധനയ്ക്കായി എത്തിച്ച വാഴക്കാട് പോക്‌സോ കേസ് പ്രതി മലപ്പുറം സ്വദേശി മെഹബൂബ്, ബൈക്ക് മോഷണക്കേസ് പ്രതി കോഴിക്കോട് സ്വദേശി റംഷാദ് എന്നിവരാണ് രക്ഷപ്പെട്ടത്.
ഇന്ന് രാവിലെയാണ് സംഭവം. മഞ്ചേരി മെഡിക്കല്‍ കോളജില്‍ തടവു പുള്ളികള്‍ക്കും റിമാന്‍ഡ് പ്രതികള്‍ക്കും ഉള്‍പ്പെടെ പ്രത്യേകം വാര്‍ഡ് സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ നിന്നാണ് പ്രതികള്‍ രക്ഷപ്പെട്ടത്.
ഇവിടെ പ്രത്യേക പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിരുന്നു. ഇവരുടെ കണ്ണുവെട്ടിച്ചാണ് പ്രതികള്‍ കടന്നുകളഞ്ഞത്. ഇവരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. പ്രതികള്‍ ദൂരേയ്ക്ക് കടക്കാനുള്ള സാധ്യത കുറവാണെന്നാണ് പോലീസ് പറയുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News