തൃശൂര്‍: തൃശൂര്‍ ചെറുതുരുത്തിയില്‍ യുവതി ആത്മഹത്യ ചെയ്തതില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. ചെറുതുരുത്തി സ്വദേശി കൃഷ്ണപ്രഭയാണ് ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തത്.അമ്മയെ ഫോണില്‍ വിളിച്ച് വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കരഞ്ഞ് പറഞ്ഞ ശേഷമാണ് ആത്മഹത്യ ചെയ്തത്.
യുവതിയുടെ മരണം സ്ത്രീധന പീഡനം കാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ പരാതി നല്‍കി. ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെയാണ് പരാതി. ചെറുതുരുത്തി പോലീസിലാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. സ്ത്രീധനം കൊണ്ടു വരാത്തതില്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായി പരാതിയില്‍ പറയുന്നു.
2019ലാണ് ചെറുതുരുത്തി സ്വദേശി കഷ്ണപ്രഭ ശിവരാജനെ കല്യാണം കഴിക്കുന്നത്. ഒരുമിച്ച് പഠിച്ച ഇവരുടേത് പ്രേമ വിവാഹമായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News