ജോളിയ്ക്ക് സഹായം,മുസ്ലീലീഗ് നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
കോഴിക്കോട് കൂടത്തായി പരമ്പര കൊലപാതക കേസിലെ മുഖ്യപ്രതി ജോളി ജോസഫിനെ സഹായിച്ച മുസ്ലിംലീഗ് നേതാവ് ഇമ്പിച്ചിമോയിയെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം.ലാഗ് കൂടത്തായി യൂണിറ്റ് പ്രസിഡണ്ടും ജോളിയുടെ അയല്‍ക്കാരനുമാണ് ഇമ്പിച്ചിമോയി.കേസില്‍ പിടിയിലാവും മുമ്പ് ജോളി പലതവണ ഇയാളെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു.ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇമ്പിച്ചിമോയിയുടെ വീട്ടിലും മകന്റെ കടയിലും പോലീസ് പരിശോധന നടത്തിയിരുന്നു.കടയില്‍ നിന്ന് ജോളിയുടെ റേഷന്കാര്‍ഡ് കണ്ടെത്തിയിരുന്നു.ജോളിയില്‍ നിന്ന് താന്‍ 50000 രൂപ കൈപ്പറ്റിയതായി ഇയാള്‍ സമ്മതിച്ചിരുന്നു.ജോളി വധിച്ച ഭര്‍തൃ പിതാവ് ടോംതോമസിന്റെ വ്യാജ ഒസ്യത്തില്‍ ഒപ്പിട്ട കെ.മനോജിനെ സി.പി.എം പ്രാഥമികാംഗത്വത്തില്‍ നിന്ന് നേരത്തെ പുറത്താക്കിയിരുന്നു.