BusinessNationalNews

കുറഞ്ഞ വില, മികച്ച ഫോൺ, റെഡ്മി 10 ഇന്ത്യയിലെത്തി, അറിയേണ്ടതെല്ലാം

മുൻനിര സ്മാർട് ഫോൺ ബ്രാൻഡ് റെഡ്മിയുടെ പുതിയ ഹാൻഡ്സെറ്റ് റെഡ്മി 10 ഇന്ത്യയിൽ അവതരിപ്പിച്ചു. റെഡ്മി നോട്ട് 11 പ്രോ സീരീസ് അവതരിപ്പിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് പുതിയ സ്മാർട് ഫോണും വരുന്നത്. പുതിയ റെഡ്മി 10 നിലവിലുള്ള നോട്ട് 11 സീരീസിന് കീഴിലാണ് വരുന്നത്. റെഡ്മി നോട്ട് 11, നോട്ട് 10 സീരീസിന്റെ അതേ ഇവോൾ (Evol) ഡിസൈൻ തന്നെയാണ് റെഡ്മി 10 ഫോണും പിന്തുടരുന്നത്. പസിഫിക് ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക്, കരീബിയൻ ഗ്രീൻ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാകും.

രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളിലാണ് റെഡ്മി 10 വരുന്നത്. 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് 10,999 രൂപയും 6 ജിബി റാമും 128 ജിബി സ്റ്റോറേജ് വേരിയന്റിന് 12,999 രൂപയുമാണ് വില. എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡുകളും ഇഎംഐ ഇടപാടുകളും ഉപയോഗിച്ച് രണ്ട് വേരിയന്റുകളും 1,000 രൂപ കിഴിവോടെ ലഭിക്കും. മി.കോം, ഫ്ലിപ്കാർട്ട്, ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ വഴി മാർച്ച് 24 ഉച്ചയ്ക്ക് 12 മണി മുതൽ ഫോൺ വാങ്ങാം.

6.7 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് റെഡ്മി 10ന്റെ സവിശേഷത. ഫോൺ ഉയർന്ന റിഫ്രഷ് റേറ്റിങ് പിന്തുണയ്‌ക്കുന്നില്ല. പക്ഷേ, ഉള്ളടക്ക സ്‌ട്രീമിങ്ങിനായി വൈഡ്‌വൈൻ എൽ1 സർട്ടിഫിക്കേഷനുമായാണ് റെഡ്മി 10 വരുന്നത്. കോർണിങ് ഗൊറില്ല ഗ്ലാസ് സുരക്ഷയുമുണ്ട്. നോട്ട് 11 ഉപയോഗിച്ചിരുന്ന ഒരു ക്വാൽകോം സ്നാപ്ഡ്രാഗൺ 680 പ്രോസസർ ആണ് റെഡ്മി 10-ൽ പായ്ക്ക് ചെയ്യുന്നത്. 6എൻഎം ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ള ചിപ്‌സെറ്റിന് ആകെ 8 കോറുകൾ ഉണ്ട്. ഗെയിമിംഗിനായി ഇത് അഡ്രിനോ 610 ജിപിയുവിനൊപ്പമാണ് വരുന്നത്.

ഫോണിൽ UFS 2.2 സ്റ്റോറേജ് ഫീച്ചറുമുണ്ട്. കൂടാതെ 8 ജിബി വരെ റാം ലഭിക്കും. 2 ജിബി വെർച്വൽ റാമും ലഭ്യമാണ്. 18W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 6000 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി ഫോണിൽ പായ്ക്ക് ചെയ്തിരിക്കുന്നത്. 50 മെഗാപിക്സൽ പ്രധാന ക്യാമറയും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും അടങ്ങുന്ന ഡ്യുവൽ പിൻ ക്യാമറ സംവിധാനമാണ് റെഡ്മി 10 ന് ഉണ്ടാവുക. എച്ച്ഡിആര്‍ മോഡ് ഉൾപ്പെടെ ക്യാമറ ആപ്പിൽ റെഡ്മി ധാരാളം ഓപ്ഷനുകൾ നൽകുന്നു. മുൻവശത്ത് 5 മെഗാപിക്സലിന്റെ പ്രധാന ക്യാമറയുണ്ട്.

ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കി ഫോൺ MIUI 13 ഔട്ട് ഓഫ് ദി ബോക്‌സ് പ്രവർത്തിപ്പിക്കും. ഫോണിന് പിന്നിൽ ഘടിപ്പിച്ച ഫിംഗർപ്രിന്റ് സെൻസറും 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും ഉണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker