വീടുകളുടെ മതിലില്‍ ചുവപ്പ് അടയാളം,ആശങ്കയില്‍ ജനങ്ങള്‍,അന്വേഷണമാരംഭിച്ച് പോലീസ്
കൊച്ചി: ചെറിയ ഇടവേളയ്ക്ക് ശേഷം ജനങ്ങളില്‍ ആശങ്കയുണര്‍ത്തി വീടുകളില്‍ അജ്ഞാതര്‍ അടയാളങ്ങള്‍ പതിപ്പിയ്ക്കുന്നു.എടവനക്കാട്ടെ എട്ടോളം വീടുകളിലെ മതിലുകളിലാണ് ചുവപ്പ് അടയാളം പതിപ്പിച്ചിരിയ്ക്കുന്നത്.വാച്ചാക്കല്‍ മുതല്‍ പടിഞ്ഞാറ് ഭാഗത്തേക്കുള്ള പോക്കറ്റ് റോഡ്,ഇതിന്റെ വലതുഭാഗം,പഴങ്ങാട് എന്നിവിടങ്ങളിലെ വീടുകളാലാണ് ചുവന്ന അടായളം പ്രത്യക്ഷമായത്.
ചില വീടുകളുടെ മതിലുകളില്‍ കറുപ്പ് അടയാളവും പ്രത്യക്ഷമായിട്ടുണ്ട്. സ്‌പ്രേ പെയിന്റ് ചെയ്ത രീതിയിലാണ് അടയാളങ്ങള്‍.ഞാറയ്ക്കല്‍ എസ്.ഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിയ്ക്കും. കഴിഞ്ഞയാഴ്ച വാവാച്ചല്‍ ബസ് സ്‌റ്റേപ്പിനടുത്ത് ഇതര സംസ്ഥാനത്തുനിന്നുള്ളവര്‍ മോഷണശ്രമം നടത്തിയിരുന്നു. സംഭവുമായി ഈ അടയാളങ്ങള്‍ക്ക് ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിയ്ക്കും.