FootballNewsSports

ഗോള്‍ മഴ!റയൽ മാഡ്രിഡ് സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലില്‍

റിയാദ്: സ്പാനിഷ് സൂപ്പർ കപ്പിന്റെ ഫൈനലിൽ കടന്ന് റയൽ മാഡ്രിഡ്. ആവേശകരമായ പോരാട്ടത്തിൽ അത്‌ലറ്റികോ ഡി മാഡ്രിഡിനെ തോൽപ്പിച്ചാണ് റയൽ കലാശപ്പോരിന് ടിക്കറ്റെടുത്തത്. മൂന്നിനെതിരെ അഞ്ച് ​ഗോളിനാണ് റയലിന്റെ ജയം. നിശ്ചിത സമയത്ത് ഇരുടീമുകളും മൂന്ന് ​ഗോൾ വീതം നേടി സമനില പാലിച്ചു. എക്സ്ട്രാ ടൈമിൽ രണ്ട് ​ഗോളുകൾ നേടിയ റയൽ വിജയം ആധികാരികമാക്കി.

മത്സരത്തിന്റെ ആറാം മിനിറ്റിൽ തന്നെ ആദ്യ ​ഗോൾ പിറന്നു. മരിയോ ഹെർമോസോയിലൂടെ അത്‌ലറ്റികോ ഡി മാഡ്രിഡ് മുന്നിലെത്തി. എന്നാൽ 20-ാം മിനിറ്റിൽ അന്റോണിയോ റുഡി​ഗെറിലൂടെ റയലിന്റെ മറുപടിയെത്തി. 29-ാം മിനിറ്റിൽ ഫെർലാൻഡ് മെൻഡി റയലിനെ മുന്നിലെത്തിച്ചു. പക്ഷേ ആദ്യ പകുതി അവസാനിക്കും മുമ്പ് തന്നെ അന്‍റോയിൻ ഗ്രീസ്‌മാൻ അത്‌ലറ്റികോയെ ഒപ്പമെത്തിച്ചു.

രണ്ടാം പകുതിയിലും ആവേശപ്പോരാട്ടം തുടർന്നു. 78-ാം മിനിറ്റിൽ അന്റോണിയോ റുഡി​ഗെറിന്റെ സെൽഫ് ​ഗോൾ വീണ്ടും അത്‌ലറ്റികോ ഡി മാഡ്രിഡിനെ മുന്നിലെത്തിച്ചു. എന്നാൽ മാഡ്രിഡ് ​ഗോൾമഴ അവിടെയും അവസാനിച്ചില്ല. 85-ാം മിനിറ്റിൽ ഡാനി കാർവഹൽ റയലിന്റെ സമനില കണ്ടെത്തി. പിന്നാലെ നിശ്ചിത സമയം അവസാനിക്കുമ്പോൾ ഇരുടീമുകൾക്കും ​ഗോളെണ്ണം മൂന്നായിരുന്നു.

എക്സ്ട്രാ ടൈമിലും ഏറെക്കുറെ സമനിലയിൽ അവസാനിക്കുമെന്ന് തോന്നിയപ്പോഴാണ് 116-ാം മിനിറ്റിൽ സാവിച്ചിന്റെ സെൽഫ് ​ഗോൾ വന്നത്. ഇതോടെ റയൽ മത്സരത്തിൽ മുന്നിലെത്തി. 122-ാം മിനിറ്റിൽ ബ്രാഹിം ഡയസ് റയൽ വിജയത്തിന്റെ മാറ്റ് കൂട്ടി. അവസാന നിമിഷം പുറത്തിറങ്ങി കളിച്ച അത്‌ലറ്റികോ ​ഗോൾ കീപ്പർ ജാൻ ഒബ്ലാക്കിന്റെ തീരുമാനം റയലിന്റെ അ‍ഞ്ചാം ​ഗോളിന് വഴിവെച്ചു. നാളെ പുലർച്ചെ നടക്കുന്ന സെമിയിൽ ബാഴ്സലോണ – ഒസസൂന എഫ് സിയെ നേരിടും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker