ആധാര്‍ റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാത്തവര്‍ക്ക് റേഷന്‍ ലഭിക്കില്ല
തിരുവനന്തപുരം: ആധാര്‍ റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാത്തവര്‍ക്ക് ഇനി മുതല്‍ റേഷന്‍ ലഭിക്കില്ല. ആധാര്‍ ലിങ്ക് ചെയ്യാത്തവര്‍ക്ക് സെപ്തംബര്‍ 30ന് ശേഷം റേഷന്‍ ഉല്‍പ്പന്നങ്ങള്‍ നല്‍കേണ്ടതില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. റേഷന്‍ കാര്‍ഡ് ഉടമയും അതിലെ അംഗങ്ങളും ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യണം.
കേരളത്തില്‍ 99% റേഷന്‍ കാര്‍ഡ് ഉടമകളും 85% അംഗങ്ങളും ആധാര്‍ ലിങ്ക് ചെയ്തിട്ടുണ്ട്. ലിങ്ക് ചെയ്യാത്തവര്‍ക്ക് റേഷന്‍ കിട്ടില്ലെങ്കിലും കാര്‍ഡിലുള്ള അവരുടെ പേര് നീക്കം ചെയ്യില്ല. 2016ല്‍ ഭക്ഷ്യഭദ്രത നിയനം ബാധകമാക്കിയപ്പോള്‍ മുതല്‍ ആധാര്‍ ലിങ്ക് ചെയ്യണമെന്ന നിബന്ധന ഉണ്ട്. ഭക്ഷ്യ ധാന്യങ്ങള്‍ യഥാര്‍ത്ഥ അവകാശിക്കാണ് ലഭിക്കുന്നതെന്ന കാര്യം ഉറപ്പാക്കാനാണിത്.
ആധാര്‍ കാര്‍ഡ് ലിങ്ക് എങ്ങനെ ലിങ്ക് ചെയ്യാം
ആധാര്‍, റേഷന്‍ കാര്‍ഡുകളുമായി റേഷന്‍ കടയിലെത്തി ഇ- പോസ് മെഷീന്‍ വഴി ലിങ്ക് ചെയ്യാവുന്നതാണ്.
ആധാര്‍ നമ്പറും ഫോണ്‍ നമ്പരും ചേര്‍ക്കാന്‍ താലൂക്ക് സപ്ലെ ഓഫീസ്, സിറ്റി റേഷനിങ് ഓഫീസ് എന്നിവിടങ്ങളില്‍ ആധാര്‍, റേഷന്‍ കാര്‍ഡുകള്‍ ഹാജരാക്കുക. ഫോണ്‍ നമ്പര്‍ ലിങ്ക് ചെയ്താല്‍ റേഷന്‍ വിഹിതത്തെ കുറിച്ച് എസ്.എം.എസ് ലഭിക്കും.
www.civilsuppleskerala.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി ലിങ്ക് ചെയ്യാം. കാര്‍ഡിലെ ഒരു അംഗം എങ്കിലും ആധാര്‍ ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ ഈ സൗകര്യം ലഭ്യമാകൂ.