മഞ്ചേരി:പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ കാമുകന് കാഴ്ചവെച്ച് പണം വാങ്ങിയെന്ന കേസില്‍ കുട്ടികളുടെ ‘അമ്മ അറസ്റ്റില്‍. പട്ടിക വര്‍ഗ്ഗത്തിലെ കുറിച്യ വിഭാഗത്തില്‍പ്പെട്ട 15, 13 വയസ്സുള്ള കുട്ടികളാണ് പരാതിക്കാര്‍. പരാതിയെ തുടര്‍ന്ന് കുട്ടികളെ മലപ്പുറം സ്നേഹിത ഷോര്‍ട്ട് ഹോമിലേക്ക് മാറ്റി.
പരപ്പനങ്ങാടി പുത്തരിക്കല്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന വയനാട് തലപ്പുഴ കാപ്പാട്ട്മല സ്വദേശിനിയാണ് റിമാന്റിലായത്.കണ്ണൂര്‍ വളപട്ടണത്തിലെ വാടക ക്വാര്‍ട്ടേഴ്സില്‍ വെച്ചും മാതാവിന്റെ കാമുകനായ ഒന്നാം പ്രതിക്ക് കുട്ടികളെ പണത്തിനായി കാഴ്ച വെച്ചതായും പരാതിയുണ്ട്.
കുട്ടികളെ മാതൃ സഹോദരനും കൂട്ടുകാരും പീഡിപ്പിച്ചതായി മറ്റൊരു കേസും പരപ്പനങ്ങാടി പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 34കാരിയായ അമ്മയെ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News