ഇടുക്കി: കട്ടപ്പനയില്‍ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഓട്ടോ ഡ്രൈവറെ ജയിലിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നരിയമ്പാറ സ്വദേശി മനു മനോജ് (24) ആണ് ജീവനൊടുക്കിയത്. മുട്ടം ജില്ലാ ജയിലിലാണു പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
നവംബര്‍ 23-നാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ മനുവിനെതിരെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പീഡനപരാതി നല്‍കിയത്. ഇതേത്തുടര്‍ന്നു ഒളിവില്‍ പോയ മനു പെണ്‍കുട്ടി തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമം നടത്തിയതോടെ പോലീസില്‍ കീഴടങ്ങിയിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി കഴിഞ്ഞ 31ന് മരണത്തിന് കീഴടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിയും മരിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News