പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപികയ്ക്ക് 20 വര്‍ഷം തടവ്
വാഷിംഗ്ടന്‍: പതിമൂന്നൂകാരനെ ലൈംഗികമായി പീഡിപ്പിച്ച 28കാരിയായ അധ്യാപികയ്ക്ക് 20 വര്‍ഷം തടവ്. അരിസോണയിലെ ഗുഡ്ഡിയര്‍ സ്വദേശിനി ബ്രിട്ട്‌നി സമോറയെയാണ് യുഎസ് കോടതി ശിക്ഷിച്ചത്. ആറാം ക്ലാസ് വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് ലാസ് ബ്രിസാസ് അക്കാദമിയില്‍ അധ്യാപികയായ ബ്രിട്ട്‌നി അറസ്റ്റിലായത്. ക്ലാസ് മുറിയില്‍ മറ്റൊരു വിദ്യാര്‍ഥി നോക്കിനില്‍ക്കെ അധ്യാപിക കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.
കുട്ടിയുടെ മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത സെന്‍ട്രി പേരന്റല്‍ കണ്‍ട്രോള്‍ എന്ന ആപ്പ് വഴിയാണ് അധ്യാപികയുടെ പ്രവൃത്തിയെപറ്റി കുട്ടിയുടെ പോറ്റമ്മയ്ക്കു വിവരം ലഭിച്ചത്. സമൂഹ മാധ്യമങ്ങളില്‍ നിന്നുള്‍പ്പെടെ കുട്ടികളുടെ ഫോണിലേക്കു ലഭിക്കുന്ന സംശയാസ്പദമായ സന്ദേശങ്ങള്‍, വീഡിയോകള്‍, ചിത്രങ്ങള്‍ എന്നിവയെപ്പറ്റി മാതാപിതാക്കള്‍ക്ക് അറിയിപ്പ് നല്‍കുന്ന ആപ്പാണിത്. തുടര്‍ന്നു കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് അധ്യാപികയുടെ അതിക്രമങ്ങള്‍ വെളിപ്പെടുത്തുന്നത്. ബ്രിട്ട്‌നി കോടതിയില്‍ കുറ്റം സമ്മതിച്ചു.