CrimeKeralaNewsRECENT POSTS
എക്‌സ്ട്രാ ക്ലാസ് എടുക്കാനെത്തിയ അധ്യാപികയെ പീഡിപ്പിച്ച പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: എക്‌സ്ട്രാ ക്ലാസ് എടുക്കാനെന്ന് പറഞ്ഞു വിളിച്ചുവരുത്തി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അധ്യാപികയെ ലൈംഗികമായി പീഡിപ്പിച്ചു. ഡല്‍ഹി ജസോലയിലെ സ്‌കൂളില്‍ 2017ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂള്‍ സമയം കഴിഞ്ഞും എക്‌സ്ട്രാ ക്ലാസ് എടുക്കുന്നതിനായി അധ്യാപികയെ പ്രിന്‍സിപ്പാള്‍ വിളിച്ചുവരുത്തി. പ്രിന്‍സിപ്പാളിന്റെ മുറിയിലെത്തിയ അധ്യാപികയ്ക്ക് ഇയാള്‍ ഉറക്കഗുളിക കലര്‍ത്തിയ ശീതളപാനീയം നല്‍കി.
അബോധാവസ്ഥയിലായ അധ്യാപികയെ പ്രിന്‍സിപ്പാള്‍ പീഡിപ്പിക്കുകയും ഇതിന്റെ വീഡിയോ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് അശ്ലീല വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പ്രിന്‍സിപ്പാള്‍ വര്‍ഷങ്ങളായി പീഡനം തുടരുകയായിരുന്നു. 27-കാരിയായ അധ്യാപികയുടെ പരാതിയില്‍ വ്യാഴാഴ്ചയാണ് പോലീസ് പ്രിന്‍സിപ്പാള്‍ രാകേഷ് ശര്‍മയെ അറസ്റ്റ് ചെയ്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News