EntertainmentKeralaNewsNews
സത്യം വേദനിപ്പിക്കുന്നു, പക്ഷേ വിശ്വാസവഞ്ചനയോ? നിങ്ങളുമായി ചേര്‍ന്ന് ഒരാള്‍ പോരാടുന്നുവെന്ന് കരുതിയ ഒരാള്‍ പെട്ടെന്ന് നിറം മാറുമ്പോള്‍, അത് വേദനിപ്പിക്കുന്നു. ആഴത്തില്‍,ഭാമയുടെ കൂറുമാറ്റത്തില്‍ പ്രതികരണവുമായി രമ്യാ നമ്പീശന്‍
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസില്‍ ചിലര്‍ കൂറ് മാറിയെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി രമ്യാ നമ്പീശൻ. അതിജീവിച്ചവർക്കും സ്‍ത്രീകൾക്കും വേണ്ടി പോരാട്ടം തുടരുമെന്നാണ് നടി രമ്യാ നമ്പീശൻ സാമൂഹ്യമാധ്യമത്തില്‍ പറയുന്നത്.
രമ്യാ നമ്പീശന്റെ ഫേസ്‍ബുക്ക് പോസ്റ്റ്
സത്യം വേദനിപ്പിക്കുന്നു, പക്ഷേ വിശ്വാസവഞ്ചനയോ? നിങ്ങളുമായി ചേര്‍ന്ന് ഒരാള്‍ പോരാടുന്നുവെന്ന് കരുതിയ ഒരാള്‍ പെട്ടെന്ന് നിറം മാറുമ്പോള്‍, അത് വേദനിപ്പിക്കുന്നു. ആഴത്തില്‍. കേസുകളില്‍ സാക്ഷികള്‍ കൂറുമാറുന്നതായി ഞാൻ കേട്ടിട്ടുണ്ട്. പക്ഷേ അതിജീവിച്ചയാള്‍ നിങ്ങളുതേകുമ്പോള്‍ എങ്ങനെ നിങ്ങള്‍ക്ക് ഒറ്റിക്കൊടുക്കാനാകും ? പോരാട്ടം യാഥാര്‍ഥ്യമാണ്. ആത്യന്തികമായി സത്യം വിജയിക്കും. അതിജീവിച്ചവര്‍ക്കും സ്‍ത്രീകള്‍ക്കും വേണ്ടി പോരാട്ടം തുടരും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News