FeaturedNewsNews

മുറിവേറ്റ് ചെന്നിത്തല,രാജിയേക്കുറിച്ചും ആലോചന

തിരുവനന്തപുരം:തന്നെ അപമാനിച്ചാണ് പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് മാറ്റിയതെന്ന വികാരത്തിലാണ് രമേശ് ചെന്നിത്തല. മാറ്റാൻ ഹൈക്കമാൻഡ് ഉദ്ദേശിച്ചിരുന്നെങ്കിൽ എന്തുകൊണ്ട് ഒരു സൂചനയും നേരത്തെ നൽകിയില്ല?, എന്തിന് കാര്യങ്ങൾ ഇത്രയും വൈകിപ്പിച്ചു? എന്നൊക്കെയാണ് അദേഹത്തിന്റെ പക്ഷത്തുനിന്ന് ഉയരുന്ന ചോദ്യങ്ങൾ.

തോൽവിക്ക് ശേഷം പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാൻ താത്പര്യമില്ലെന്ന് മുതിർന്ന നേതാക്കളെ ചെന്നിത്തല അറിയിച്ചിരുന്നതായി അദ്ദേഹത്തിന്റെ പക്ഷം ചൂണ്ടികാട്ടുന്നു. ഉമ്മൻചാണ്ടിയടക്കമുള്ള നേതാക്കളാകട്ടെ എല്ലാവരുംകൂടി മാറേണ്ട, രമേശ് തുടരണമെന്ന അഭിപ്രായമാണ് മുന്നോട്ടുവെച്ചത്.

എ ഗ്രൂപ്പ് രമേശിനെ പിന്തുണയ്ക്കാൻ പൊതുവായ നിലപാടെടുത്തു. പ്രതിപക്ഷനേതാവിന്റെ പ്രവർത്തനത്തെക്കുറിച്ച് ആരും കുറ്റം പറഞ്ഞിട്ടില്ലാത്തതിനാൽ രമേശ് സ്ഥാനത്ത് തുടരാൻ ആഗ്രഹിച്ചു. എം.എൽ.എ.മാരുടെ മനസ്സറിയാൻ മല്ലികാർജുന ഖാർഗെയും വൈദ്യലിംഗവും വന്നപ്പോൾ ആദ്യം രമേശ് കണ്ടു. ഹൈക്കമാൻഡിന്റെ നിർദേശത്തെക്കുറിച്ച് ആരാഞ്ഞു. ഹൈക്കമാൻഡിന് തുറന്ന മനസ്സാണെന്നായിരുന്നു മറുപടി. എന്നാൽ എം.എൽ.എ. മാരെ ഒറ്റയ്ക്കൊറ്റയ്ക്ക് കണ്ടപ്പോൾ സ്ഥിതി മാറി. ഭൂരിപക്ഷം എം. എൽ.എ.മാരും എം.പി.മാരും രാഷ്ട്രീയകാര്യസമിതി അംഗങ്ങളും മാറ്റംവേണമെന്ന നിലപാടെടുത്തു. എന്നാൽ ഇത് സംബന്ധിച്ചൊരു സൂചനയും രമേശിന് ഹൈക്കമാൻഡ് നൽകിയില്ല.

എന്നാൽ ദിവസങ്ങൾ പോകവെ കാര്യങ്ങൾ പന്തിയല്ലെന്ന്‌ തോന്നിയപ്പോൾ രമേശ് എം.എൽ.എ. സ്ഥാനം രാജിവെക്കുന്നതിനെക്കുറിച്ചുപോലും ആലോചിച്ചു.അത് ആത്മഹത്യാപരമാണെന്നും പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണെന്നും തിരിച്ചറിഞ്ഞ് അദേഹം പിന്തിരിയുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button