തിരുവനന്തപുരം: ലൈഫ് മിഷന്‍ അഴിമതി കേസില്‍ എം. ശിവശങ്കര്‍ അഞ്ചാം പ്രതിയാണെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നാം പ്രതിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വെച്ച് ഒഴിയാന്‍ മുഖ്യമന്ത്രി തയറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ശിവശങ്കര്‍ കേസില്‍ അഞ്ചാം പ്രതിയാണെങ്കില്‍ പിന്നെ എന്തിനാണ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നത്. കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ അഴിമതിയാണ് ലൈഫ് മിഷന്‍ പദ്ധതിയിലൂടെ പുറത്ത് വന്നത്. മുഖ്യമന്ത്രിയാണ് യത്ഥാര്‍ഥ പ്രതി. അഴിമതി കേസുകള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
പ്രതിപക്ഷ നേതാക്കന്മാരെ കള്ളകേസില്‍ കുടുക്കാനുള്ള ശ്രമാണ് ഇപ്പോള്‍ സര്‍ക്കാരും പൊലീസും ചേര്‍ന്ന് നടപ്പാക്കുന്നത്. സര്‍ക്കാരിന്റെ അഴിമതിയും കൊള്ളയും ചൂണ്ടികാണിക്കുന്ന എംഎല്‍എമാര്‍ക്കെതിരെ ഡിജിപി കള്ളക്കേസെടുക്കുകയാണ്.
സര്‍ക്കാരിന് വേണ്ടി ഡിജിപി വഴിവിട്ട് പ്രവര്‍ത്തിക്കുന്നു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഡിജിപിക്കെതിരെ ഒരു കമ്മീഷനെ വച്ച് അന്വേഷണം നടത്തുകയാകും ആദ്യം ചെയ്യുകയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.