തനിക്ക് കൊവിഡ് ബാധിച്ചുവെന്ന ഏപ്രില്‍ ഫൂള്‍ തമാശയുമായി രാം ഗോപാല്‍ വര്‍മ്മ! പൊങ്കാലയിട്ട് സോഷ്യല്‍ മീഡയ
ലോകം കൊവിഡ് ഭീതിയില്‍ കഴിയുന്നതിനിടെ ഏപ്രില്‍ ഫൂള്‍ തമാശയുമായി എത്തിയ സംവിധായകന്‍ രാം ഗോപാല്‍ വര്‍മയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം. തനിക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന സംവിധായകന്റെ ട്വീറ്റാണ് വിവാദമായത്.
<p>തന്റെ കൊറോണ പരിശോധന ഫലം പോസിറ്റീവാണെന്ന് ഡോക്ടര്‍ പറഞ്ഞു എന്നാണ് രാം ഗോപാല്‍ വര്‍മ ആദ്യം ട്വീറ്റ് ചെയ്തതത്. തുടര്‍ന്ന് നിരവധി ആരാധകരാണ് ഞെട്ടല്‍ രേഖപ്പെടുത്തിയത്. അതിന് പിന്നാലെയാണ് അതൊരു ഏപ്രില്‍ ഫൂള്‍ തമാശയാണെന്ന് വ്യക്തമാക്കി രാം ഗോപാല്‍ വര്‍മ വീണ്ടും ട്വീറ്റ് ചെയ്തത്.</p>
<p>നിങ്ങളെ നിരാശരാക്കിയതിന് മാപ്പ്. ഇപ്പോള്‍ ഡോക്ടര്‍ എന്നോട് പറയുകയാണ് അതൊരു ഏപ്രില്‍ ഫൂള്‍ തമാശയായിരുന്നുവെന്ന്. തീര്‍ച്ചയായും തെറ്റ് എന്റേതല്ല. രാം ഗോപാല്‍ വര്‍മ ട്വീറ്റ് ചെയ്തു.</p>
<p>ഇതിന് പിന്നാലെ രൂക്ഷ വിമര്‍ശനമുന്നയിച്ച് നിരവധി പേര്‍ രംഗത്തെത്തി. ഇത്രയും വലിയ സാഹചര്യത്തില്‍ ഇത്ര നിരുത്തരവാദിത്തപരമായ പെരുമാറാന്‍ എങ്ങനെ സാധിക്കുന്നു എന്നു വരെ ചോദ്യങ്ങളുയര്‍ന്നു. ജനങ്ങളെ തെറ്റദ്ധരിപ്പിച്ചതിന് സംവിധായകനെതിരെ കേസെടുക്കണമെന്നും ചിലരുടെ ആവശ്യം.</p>