അവള്‍ രണ്ടുമാസം ഗര്‍ഭിണി, അവളുടെ വയറ്റില്‍ വളരുന്നത് തന്റെ കുഞ്ഞാണ്; വിവാഹിതയായ പ്രമുഖ നടിക്കെതിരെ ആരോപണങ്ങളുമായി മുന്‍ കാമുകന്‍
പ്രമുഖ നടി രാഖി സാവന്ത് രണ്ടുമാസം ഗര്‍ഭിണിയാണെന്നും അവളുടെ വയറ്റില്‍ വളരുന്നത് തന്റെ കുഞ്ഞാണെന്നുമുള്ള വെളിപ്പെടുത്തലുമായി താരത്തിന്റെ മുന്‍ കാമുകനും യൂട്യൂബ് താരവുമായ ദീപക് കലാല്‍ രംഗത്ത്. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് ദീപകിന്റെ ആരോപണം. കുഞ്ഞിന്റെ കാര്യത്തില്‍ രാഖിക്ക് ഒരു ഉത്തരവാദിത്വവുമില്ലെന്നും അവളുടെ ജീവിതരീതി തന്റെ കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയെ മോശമായി ബാധിക്കുമെന്നും ദീപക് പറയുന്നു.
അതേസമയം താന്‍ വിവാഹിതയായെന്നും പ്രവാസി വ്യവസായി റിതേഷ് ആണ് തന്റെ ഭര്‍ത്താവെന്നും അദ്ദേഹത്തിന്റെ സ്വകാര്യതയെ മാനിച്ച് ചിത്രങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നും രാഖി സാവന്ത് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ താരത്തിനെതിരെ ആരോപണങ്ങളുമായി ദീപക് രംഗത്തെത്തുകയുണ്ടായി. വിവാഹവാഗ്ദാനം നല്‍കി തന്റെ കൈയില്‍ നിന്ന് രാഖി നാല് കോടിയോളം രൂപ വാങ്ങിയിരുന്നുവെന്നും പണം തിരികെ ലഭിച്ചില്ലെങ്കില്‍ രാഖിയുടെ ജീവിതം നശിപ്പിക്കുമെന്നും ഇയാള്‍ നേരെത്തെ പറഞ്ഞിരുന്നു.