നെടുങ്കണ്ടം: പീരുമേട് സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെ മരിച്ച രാജ്കുമാറിനെതിരെ പരാതി നല്കിയ ആലീസ് എന്ന യുവതി പോലീസിനെതിരെ നിര്‍ണായകമായ വെളിപ്പെടുത്തലുമായി രംഗത്ത്. നാട്ടുകാര്‍ രാജ്കുമാറിനെ മര്‍ദ്ദിച്ചെന്ന് പരാതി നല്‍കിയിട്ടില്ലെന്ന് ആലീസ് വ്യക്തമാക്കി. കസ്റ്റഡിമരണക്കേസില്‍ ദൃക്സാക്ഷിയാണ് ആലീസ്.
തന്റെ പരാതി എസ് പി വളച്ചൊടിച്ചു. വിശദമായി കേസ് അന്വേഷിക്കണമെന്നായിരുന്നു താന്‍ നല്കിയ പരാതി.നാട്ടുകാരെ പഴിചാരി പോലീസ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. എന്ത് വിലകൊടുത്തും പോലീസിന്റെ കള്ളക്കളികള്‍ പുറത്തുകൊണ്ടുവരുമെന്ന് ആലീസ് വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News