കൊച്ചി:നന്‍മയുടെ കണ്ണു നിറയ്ക്കുന്ന കാഴ്ചകള്‍ക്കൊണ്ട് സമൃദ്ധമാണ് കേരളത്തിന് പ്രളയകാലം.നിലമ്പൂരിലെ ദുരിതമനുഭവിയ്ക്കുന്ന കുട്ടികള്‍ക്ക് പെരുനാളാഘോഷിയ്ക്കാന്‍ തന്റെ കടയിലെ തുണികള്‍ മുഴുവന്‍ വാരി നല്‍കുന്ന നൗഷാദില്‍ തുടങ്ങി ചെറുതും വലുതുമായ പ്രവൃത്തികളിലൂടെ നിരവധി പേരാണ് ദുരിതബാധിതര്‍ക്ക് സഹായ മെത്തിയ്ക്കുന്നതിനുള്ള പ്രചോദനമായി മാറുന്നത്. ഇത്തരത്തിലുള്ള ത്യാഗസന്നദ്ധതിയിലൂടെയാണ് രാജാക്കാട് സ്വദേശിയായ അശോകനും സമൂഹമാധ്യമങ്ങളില്‍ താരമായി മാറിയിരിയ്ക്കുന്നത്.
വിളവെടുപ്പിന് പാകമായ 600 കുലച്ച വാഴകളാണ് അശോകന് പേമാരിയില്‍ നഷ്ടമായത്. തന്റെ കൃഷി ദുരന്തം ചിത്രീകരിയ്ക്കാനെത്തിയ ചാനല്‍വാര്‍ത്താ സംഘത്തിന് ഒരു വാഴക്കുല നല്‍കിയശേഷം ഇത് ദുരിത ബാധിതര്‍ക്ക് നല്‍കണമെന്നാണ് ഈ കര്‍ഷകന്‍ ആവശ്യപ്പെട്ടത്. മാധ്യമപ്രവര്‍ത്തകനായ എം.എസ്.അനീഷ് കുമാര്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പുറത്തറിയിച്ചത്.
തുടര്‍ന്ന് കട്ടപ്പനയിലെ പ്രളയ ദുരിതസാമഗ്രികളുടെ ശേഖരണ കേന്ദ്രത്തില്‍ ഒരു പറ്റം യുവാക്കള്‍ ഈ ഏത്തക്കുല 1000 രൂപയ്ക്ക് വാങ്ങി. പിന്നീട് തുണിക്കടയുടമ സ്വന്തമായി 500 രൂപ കൂടി മുടക്കി കുട്ടികള്‍ ഉയര്‍ന്ന ഗുണനിലവാരമുള്ള കുപ്പായങ്ങള്‍ നല്‍കുകയായിരുന്നു. പ്രളയ കാലത്തെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ അഭിനന്ദനങ്ങളാണ് കര്‍ഷകനെ തേടിയെത്തിയിരിയ്ക്കുന്നത്.
എം.എസ്.അനീഷ് കുമാറിന്റെ പോസ്റ്റ് ഇങ്ങനെ…
രാജാക്കാട്ടെ അശോകന്‍ ചേട്ടന്റെ ആയിരത്തിലധികം കുലച്ച ഏത്ത വാഴയാണ് കാറ്റില്‍ ഒടിഞ്ഞുവീണത്. ഷൂട്ടു കഴിഞ്ഞ് മടങ്ങുമ്പോള്‍ ഒരു കുല എടുത്ത് വണ്ടിയുടെ ഡിക്കിയില്‍ വച്ചു.പോകുന്ന വഴി ഏതെങ്കിലും ക്യാമ്പില്‍ കൊടുക്കണേ …മലപ്പുറത്തെയും വയനാട്ടിലെയും കാര്യങ്ങള്‍ ടിവി യില്‍ കാണുമ്പോള്‍ സങ്കടം വരുന്നു… പണമായി കൊടുക്കാന്‍ ഒന്നുമില്ല മോനെ ഇതെങ്കിലും കൊടുത്തേക്കണേയെന്ന് ഒരു അഭ്യര്‍ത്ഥനയും…
#ഇക്കൊല്ലം_ആരുമൊന്നും_കൊടുക്കുന്നില്ലത്രെ!??
അശോകന്‍ ചേട്ടന്‍ നല്‍കിയ വാഴക്കുല നല്ല വില നല്‍കി കട്ടപ്പനയിലെ കൂട്ടുകാര്‍ വാങ്ങി. ഓണാമല്ലെ കുട്ടികള്‍ക്ക് ഓണക്കോടിയായി നല്ല ഉടുപ്പിരിയ്ക്കട്ടെയെന്ന് രാജു ചേട്ടന്‍ 500 രൂപയില്‍ കൂടുതല്‍ ഇളവ് നല്‍കി. കുപ്പായങ്ങള്‍ കട്ടപ്പന നഗരസഭാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴിയ്ക്ക് കൈമാറി… അങ്ങിനെ രാജക്കാട്ടെ എല്ലാ നശിച്ച കര്‍ഷകന്റെ സ്‌നേഹം ഓണക്കോടിയായി വയനാട്ടേയ്ക്ക്