Business

സമയത്തോടിയാല്‍ ഇനി ട്രെയിന്‍ കിട്ടില്ല,സ്‌റ്റേഷനുകളില്‍ സമഗ്രമാറ്റത്തിനൊരുങ്ങി കേന്ദ്രം

ഡല്‍ഹി: രാജ്യത്തെ റെയില്‍വേ സ്‌റ്റേഷനുകളില്‍ സമഗ്രമായ നവീകരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.ട്രെയിനുകളിലെ യാത്രക്കാരുടെയും ചരക്കുകളുടെയും സുരക്ഷ ലക്ഷ്യമാക്കിയാണ് പുതിയ പരിഷ്‌കാരങ്ങള്‍.
ഇനി കര്‍ശനമായ സുരക്ഷാ പരിശോധകള്‍ മറി കടന്നേ റെയില്‍വേസ്‌റ്റേഷനുകളില്‍ പ്രവേശിയ്ക്കാനാവൂ.റെയില്‍ വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ കവാടങ്ങളില്‍ പരിശോധന നടത്തും. വിമനാത്താവളങ്ങളുടേതിന് സമാനമായി സ്‌കാനറുകള്‍ വഴി പ്രവേശനം നിയന്ത്രിയ്ക്കും.ഇതിന്റെ ഭാഗമായി സ്റ്റേഷനുകളില്‍ തുറന്നു കിടക്കുന്ന ഭാഗങ്ങള്‍ ഉടന്‍ മതിലുകെട്ടി മറയ്ക്കും.114 കോടി രൂപ ഇതിനായി മാറ്റിവെച്ചുകഴിഞ്ഞു. ആദ്യം വന്‍കിട സ്റ്റേഷനുകളില്‍ നടപ്പിലാക്കുന്ന പരിഷ്‌കാരം പടിപടിയായി ചെറിയ സ്റ്റേഷനുകളിലേക്കും എത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button