NationalNewsRECENT POSTS
റെയില്‍വെ സേവനങ്ങളെല്ലാം ഒരു കുടക്കീഴിലാകുന്നു; പോലീസ് സേവനം ഒഴിച്ചുള്ള എല്ലാത്തിനും ഒരൊറ്റ ഹെല്‍പ് ലൈന്‍ നമ്പര്‍
ന്യൂഡല്‍ഹി: ജനുവരി ഒന്നുമുതല്‍ റെയില്‍വേയുടെ എല്ലാ സേവനങ്ങള്‍ക്കുമുള്ള ഹെല്‍പ് ലൈന്‍ നമ്പര്‍ 139 എന്ന ഒരൊറ്റ നമ്പര്‍ ആക്കുന്നു. അതേസമയം പോലീസ് സഹായം തേടാനുള്ള 182 എന്ന നമ്പര്‍ നിലനിര്‍ത്തും. മറ്റെല്ലാ നമ്പരുകളും നിര്‍ത്തലാക്കാനാണ് റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്.
ഇതുകൂടാതെ റെയില്‍ മഡാഡ് എന്ന പേരില്‍ മൊബൈല്‍ ആപ്പും നിലവില്‍ വരും. റെയില്‍വേ സേവനങ്ങള്‍ ഈ ആപ്പിലൂടെ നേടാനാകും. റെയില്‍ മഡാഡ് ആപ്പ് മാത്രം നിലനിര്‍ത്തിക്കൊണ്ട്, പോര്‍ട്ടല്‍ സേവനവും റെയില്‍വേ നിര്‍ത്തും. 139ല്‍ വിളിച്ചാല്‍ വിവിധ സേവനങ്ങള്‍ തെരഞ്ഞെടുക്കുംവിധമുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News