NationalNewsPolitics

‘ആരോഗ്യവും ദീര്‍ഘായുസും നല്‍കി ദൈവം അനുഗ്രഹിക്കട്ടെ’ രാഹുല്‍ ഗാന്ധിയ്ക്ക് പിറന്നാള്‍ ആശംസിച്ച് മോദി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനും എംപിയുമായ രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 49-ാം ജന്മദിനം ആഘോഷിക്കുന്ന രാഹുലിന് ട്വിറ്ററിലൂടെയാണ് മോദി ആശംസ അറിയിച്ചത്. ”ശ്രീ രാഹുല്‍ ഗാന്ധിക്ക് പിറന്നാള്‍ ദിനത്തില്‍ എല്ലാ ആശംസകളും നേരുന്നു. ആരോഗ്യവും ദീര്‍ഘായുസും നല്‍കി ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ’- മോദി ട്വിറ്ററില്‍ കുറിച്ചു.

കോണ്‍ഗ്രസ് പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും രാഹുലിന് ആശംസയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യക്കാര്‍ക്ക് പ്രചോദനമായ രാഹുലിന്റെ അഞ്ച് നിമിഷങ്ങള്‍ ചേര്‍ത്തുള്ള വീഡിയോ ആണ് പിറന്നാള്‍ ആശംസയ്ക്കൊപ്പം കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button