കോഴിക്കോട്: കനത്തമഴയിലും മണ്ണിടിച്ചിലും നാശം വിതച്ച കവളപ്പാറയും പോത്തുകല്ലും മറ്റ് പ്രദേശങ്ങളും സന്ദര്‍ശിക്കുന്നതിന് വയനാട് എം.പി രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. കരിപ്പൂരിലാണ് രാഹുല്‍ വിമാനമിറങ്ങിയത്. രാഹുല്‍ പോത്തുകല്ലിലാണ് രാഹുല്‍ ആദ്യമെത്തുകയെന്നാണ് വിവരം. ഇവിടെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കുന്ന അദ്ദേഹം ദുരന്തം സംഭവിച്ചയിടങ്ങളിലും എത്തുമെന്നാണ് വിവരം.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ തുടങ്ങിയവര്‍ രാഹുലിനൊപ്പമുണ്ട്. പോത്തുകല്ലിലും കവളപ്പാറയിലും എത്തിയ ശേഷം രാഹുല്‍ കളക്ട്രേറ്റില്‍ നടക്കുന്ന അവലോകന യോഗത്തിലും പങ്കെടുത്തേക്കുമെന്നാണ് വിവരം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News