<p>ന്യൂഡല്‍ഹി : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും, വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ വാങ്ങാന്‍ കാലതാമസം വരുത്തിയെന്നു രാഹുല്‍ പറഞ്ഞു.</p>
<p>ഏപ്രില്‍ അഞ്ചിനും പത്തിനും ഇടയില്‍ രാജ്യത്ത് എത്തേണ്ടിയിരുന്ന റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകള്‍ ഏപ്രില്‍ 15നകം എത്തുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് തിങ്കളാഴ്ച പറഞ്ഞതിനു പിന്നാലെയാണ് വിമര്‍ശനവുമായി രാഹുല്‍ രംഗത്തെത്തിയത്.</p>
<p>ഇപ്പോള്‍ ഗുരുതരമായ അവസ്ഥയില്‍ കിറ്റുകളുടെ കുറവുണ്ട്. 10 ലക്ഷം ഇന്ത്യക്കാര്‍ക്ക് 149 ടെസ്റ്റുകള്‍ എന്ന നിരക്കലാണ് ഇപ്പോള്‍ രാജ്യത്ത് പരിശോധന നടക്കുന്നത്. വൈറസിനെതിരായ പോരാട്ടത്തില്‍ വിലിയ തോതിലുള്ള പരിശോധനകള്‍ പ്രധാനമാണ്. നിലവില്‍ നമ്മള്‍ കളിയില്‍ ഒരിടത്തുമില്ലെന്നും നമ്മള്‍ ഇപ്പോള്‍ ലാവോസ് (157), നൈജര്‍ (182), ഹോണ്ടുറാസ് (162) എന്നിവര്‍ക്കൊപ്പമാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.</p>