NationalNewsRECENT POSTS
‘ഭാരത മാതാവിനോട് ആര്‍.എസ്.എസ് പ്രധാനമന്ത്രി നുണ പറയുന്നു’ മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘ആര്‍.എസ്.എസ്’ പ്രധാനമന്ത്രി ഭാരത മാതാവിനോട് നുണ പറയുകയാണെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. രാജ്യത്ത് ഒരു തടങ്കല്‍ പാളയങ്ങളില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍.
രാഹുലിന്റെ ട്വീറ്റില്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയുടെ വീഡിയോ ദൃശ്യവും ചേര്‍ത്തിട്ടുണ്ട്. മുസ്ലീങ്ങളെ തടങ്കല്‍ പാളയത്തിലേക്ക് അയക്കുമെന്ന് കോണ്‍ഗ്രസും അവരുടെ സഖ്യകക്ഷികളായ അര്‍ബന്‍ നക്സലുകളും പ്രചരിപ്പിക്കുകയാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്. വീഡിയോയില്‍ അസമിലെ തടങ്കല്‍ പാളയമെന്ന് തോന്നിപ്പിക്കുന്ന നിര്‍മ്മാണത്തിന്റെ ദൃശ്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News