ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ ഈ രീതിയില്‍ തുടരാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനത്തിന് സഹായം എത്തിക്കാതെയുള്ള ലോക്ക്ഡൗണ്‍ ദുരന്തമാകും. സര്‍ക്കാര്‍ നടപടിയില്‍ സുതാര്യത അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന അതിര്‍ത്തികള്‍ തുറക്കുന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തതയാണ്. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ തുറന്ന കൂടിയാലോചന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുടിയേറ്റ തൊഴിലാളികള്‍ക്ക് പ്രത്യേക പാക്കേജ് വേണമെന്നും രാഹുല്‍ ആവശ്യം ഉന്നയിച്ചു. 65,000 കോടി രൂപ അടിയന്തരമായി ഇതിനായി അനുവദിക്കണം. തൊഴിലാളികളുടെ വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ ഉത്തരവാദിത്വം കാട്ടണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
പൊള്ളയായ വിമര്‍ശനം ഉന്നയിക്കുകയല്ല. കാര്യങ്ങള്‍ ചൂണ്ടി കാട്ടുകയാണ് ചെയ്യുന്നത്. റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകള്‍ ആരോഗ്യ പരിരക്ഷയുമായി ബന്ധപ്പെട്ടുള്ളതാണെന്നും അത് സാമ്പത്തിക രംഗവുമായി ബന്ധപ്പെടുത്തുമ്പോള്‍ തിരിച്ചടികള്‍ ഉണ്ടാകുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.