Home-bannerNationalNewsPoliticsRECENT POSTS
കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന് ആവര്‍ത്തിക്കുന്നതിനിടെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തിങ്കളാഴ്ച ഡല്‍ഹിയില്‍ രാഹുലിന്റെ വസതിയിലാണ് യോഗം നടക്കുക. പഞ്ചാബ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, പുതുച്ചേരി മുഖ്യമന്ത്രിമാരും കര്‍ണാടക ഉപമുഖ്യമന്ത്രിയും യോഗത്തില്‍ പങ്കെടുക്കും.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ മുഖ്യമന്ത്രിമാര്‍ക്ക് മുഖം കൊടുക്കാതിരുന്ന രാഹുല്‍ ഒരുമാസത്തിന് ശേഷമാണ് കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചിരിക്കുന്നത്. അതേസമയം, രാഹുല്‍ രാജി തീരുമാനം അറിയിച്ചതോടെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെക്കുകയാണ്. ഏകദേശം 200 ഓളം നേതാക്കള്‍ രാജി വെച്ചെന്നാണ് റിപ്പോര്‍ട്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News