Home-bannerKeralaNewsPolitics
താന്‍ കേരളത്തിന്റെയാകെ പ്രതിനിധി; വയനാട്ടിലെ ജനങ്ങളോട് നേരിട്ടെത്തി നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി
വയനാട്: കോണ്‍ഗ്രസ് അധ്യക്ഷനും എംപിയുമായ രാഹുല്‍ ഗാന്ധിയെത്തി, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് വന്‍ ഭൂരിപക്ഷം നല്‍കിയ വയനാട്ടിലെ ജനങ്ങളോട് നന്ദി പറയാന്‍. വയനാട്ടിലെ നല്ലവരായ ജനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും താന്‍ കേരളത്തിന്റെയാകെ പ്രതിനിധിയാണെന്നും വ്യക്തമാക്കി. തെരഞ്ഞെടുപ്പ് വിജയത്തിന് നന്ദി പറഞ്ഞ് മണ്ഡലത്തില്‍ നടത്തിയ റോഡ് ഷോയിലാണ് അദ്ദേഹം ജനങ്ങളോടുള്ള നന്ദി അറിയിച്ചത്. കേരളത്തിനു വേണ്ടി സംസ്ഥാനത്തിന്റെ അകത്തും പുറത്തും പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News