രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടരണം; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ.ഐ.സി.സി ഓഫീസിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരണമെന്നാവശ്യപ്പെട്ട് എ.ഐ.സി.സി ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ആത്മഹത്യാ ശ്രമം. അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന തീരുമാനത്തില്‍ നിന്ന് രാഹുല്‍ പിന്മാറണമെന്നാവശ്യപ്പെട്ടായിരിന്നു എ.ഐ.സി.സി ഓഫീസിന് മുന്നിലെ മരത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. പൊലീസുകാരും നാട്ടുകാരും ചേര്‍ന്ന് ഇയാളെ ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.
അതേ സമയം രാജി തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരോടും രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചിരുന്നു. പാര്‍ട്ടി പദവികള്‍ ഒഴിയാന്‍ സന്നദ്ധരാണെന്ന് രാഹുലുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിമാരും വ്യക്തമാക്കി. അതേസമയം മധ്യപ്രദേശ്, രാജസ്ഥാന്‍ മുഖ്യമന്ത്രിമാരായ കമല്‍നാഥ്, അശോക് ഘെലോട്ട് എന്നിവും രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. പാര്‍ട്ടിയുടെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാര്‍ട്ടി പദവികള്‍ രാജിവയ്ക്കാന്‍ തയ്യാറാണെന്ന് ഇരുവരും രാഹുല്‍ ഗാന്ധിയെ അറിയിച്ചു.